മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 59ാം പിറന്നാള്‍. 1960 മെയ് 21 ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരി അമ്മയുടേയും മകനായി ജനിച്ച ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെന്ന ചിത്രത്തിലൂടെയാണ് പ്രതിനായകവേഷത്തില്‍ മലയാളികള്‍ക്ക് മുന്നിലെത്തിയത്. മലയാള സിനിമ പിന്നിട്ട നാലു പതിറ്റാണ്ടുകള്‍ ഏട്ടനെന്ന് സിനിമാലോകവും വിളിച്ച് ആരാധിച്ച ലാലിന് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ മാത്രമല്ല, മലയാള സിനിമാലോകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിന്റെ വസന്തമായി മാറിയ നടന ചക്രവര്‍ത്തിക്ക് പിറന്നാള്‍ ആസംസ നേര്‍ന്ന് മലയാളത്തിലെ താരലോകം മൊത്തം രംഗത്തെത്തിയിരിക്കുകയാണ്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ ടൊവിനോ തോമസ്, മണിയന്‍പിള്ള രാജു, ഉണ്ണി മുകുന്ദുന്‍ തുടങ്ങി, മലയാളത്തിന്റെ ലേഡി സ്ൂപ്പര് സ്റ്റാര്‍ മഞ്ജു വാര്യര്‍ മുതല്‍ ദുര്‍ഗാ ലക്ഷ്മി, ഹണി റോസ് തുടങ്ങി മുന്‍നിര താരങ്ങളെല്ലാം ലാലേട്ടന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയും ചെയ്തു. നന്ദി ലൂസഫര്‍ നന്ദി സ്റ്റീഫന്‍ എന്നാണ് പൃഥ്വി ഇന്‍സ്റ്റയില്‍ കുറിച്ചത്. മലയാളത്തിന്റെ നടന വിസ്മയത്തിന് ജന്മദിനാശംസകള്‍ എന്ന് ഉണ്ണി മുകുന്ദനും കുറിക്കുന്നു.

ലാലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് മണിയന്‍ പിള്ള രാജു രംഗത്തെത്തിയത്. മോഹന്‍ലാലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ആള്‍ കേരള മമ്മൂട്ടി ഫാന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ലാലേട്ടന്റെ ചിത്രം കവര്‍ ചിത്രമാക്കിയാണ് മമ്മൂട്ടി ഫാന്‍സ് തകര്‍പ്പന്‍ ജന്മദിന ആശംസകള്‍ ചെയ്തത്..

മലയാളത്തിന്റെ പ്രിയതാരം നസ്‌റിയ ഫഹദിനും കുടുംബത്തിനുമൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ അറിയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ഫാന്‍സ് പേജുകള്‍ അടക്കം താരത്തിന്റെ ജന്മദിനം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. രേവതി നക്ഷത്രത്തില്‍ ജനിച്ച ലാലേട്ടന് ഭാഗ്യസൂക്തം അടക്കം പൂജ നടത്തിയ ആരാധകന്‍ പോലും സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിട്ടുണ്ട്.

1978ല്‍ മഞ്ഞില്‍ പിരിഞ്ഞ പൂക്കളിലൂടെ അഭിനയരംഗത്തേക്ക് കടന്നെത്തിയ നടന്‍ പിന്നിട്ട വഴികളില്‍ അഭിനയിച്ചത് 330ലധികം മലയാള ചിത്രങ്ങളിലാണ് ഇതിന് പുറമേ... തമിഴ് ഹിന്ദി, തെലുങ്ക് എന്നീ ചിത്രങ്ങളിലൂടെയും തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സൂപ്പര്‍താരമായി മാറാന്‍ അദ്ദേഹത്തിന് ് സാധിച്ചു. 1960 മെയ് 21നാണ് പത്തനംതിട്ട ജില്ലയില്‍ ഇലന്തൂരില്‍ ലാലിന്റെ ജനനം.
അച്ഛന്‍ വിശ്വനാഥന്‍ നായര്‍, അമ്മ ശാന്തകുമാരി. തിരുവനന്തപുരത്തായിരുന്നു പഠനം. പഠനകാലത്ത് തന്നെ സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍ എന്നിവരുമായി ചേര്‍ന്ന് സിനിമാ പ്രവര്‍ത്തനം ആരംഭിച്ചു. അശോക് കുമാര്‍ സംവിധാനം ചെയ്ത 'തിരനോട്ടം' ആണ് ആദ്യ ചിത്രം. ഫാസില്‍ സംവിധാനം ചെയ്ത 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയായിരുന്നു മുഖ്യധാരാ രംഗപ്രവേശം.

അവിടെ നിന്നും മൂന്നു പതിറ്റാണ്ടുകളായി തുടരുന്ന അഭിനയ സപര്യയില്‍ അനേകം സൂപ്പര്‍ഹിറ്റുകള്‍, പുരസ്‌കാരങ്ങള്‍ എന്നിവ നേടി. കേരളം സ്‌നേഹത്തോടെ ലാലേട്ടന്‍ എന്ന പദവി ചാര്‍ത്തിക്കൊടുത്തു. സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനായ മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്.