സിനിമ, റിയാലിറ്റി ഷോ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ജപ്പാനില്‍ അവധി ആഘോഷിക്കുകയാണ്. താന്‍ കുടുംബസമ്മേതം ജപ്പാന്‍ സന്ദര്‍ശിക്കാന്‍ പോകുകയാണെന്ന് മോഹന്‍ലാല്‍ നേരത്തെ റിയലിറ്റി ഷോയായ ബിഗ് ബോസില്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇതാ മോഹന്‍ലാല്‍ ജപ്പാനില്‍ നിന്നുമുള്ള ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം പ്രിയതമ സുചിത്രയുമുണ്ട്.
ജപ്പാനിലെ ഔമോരിയിലുള്ള ഹിരോഷിമ പാര്‍ക്കില്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്. ജപ്പാനിലെ ഔമോരിയിലുള്ള ഹിരോഷിമ പാര്‍ക്കില്‍ നിന്നെടുത്ത ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരും ഉദ്യാനത്തിലെ ചെറി വസന്തം ആസ്വദിക്കാനണ് ഹിറോഷിമ പാര്‍ക്കിലെത്തിയത്.
ജപ്പാനില്‍ ഇപ്പോള്‍ ചെറി വസന്തത്തിന് തുടക്കമിട്ടരിക്കുകയാണ്. 'ചെറി പൂക്കള്‍ക്ക് താഴെ ജീവിച്ചിരിക്കുന്നത് എന്തൊരു വിചിത്രമാണ്' ജാപ്പനീസ് കവിയായ കൊബയാഷി ഇസയുടെ വരികള്‍ അടിക്കുറിപ്പ് നല്‍കികൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുളള ' മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ജപ്പാനിലേക്ക് പോയത്.
രാജസ്ഥാനിലായിരുന്നു പെല്ലിശ്ശേരി സിനിമയുടെ ചിത്രീകരണം. 'ദൃശ്യം 2'നു ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'റാമി'ന്റെ അവസാന ഷെഡ്യൂളും മോഹന്‍ലാലിന് ബാക്കിയാണ്. ഓണം റലീസായി ചിത്രം എത്തുമെന്നാണ് പ്രതീക്ഷ.
ജപ്പാന്റെ ദേശീയ പുഷ്പമാണ് ചെറി പൂക്കള്‍. ജപ്പാനില്‍ നിരവധി ഇടങ്ങളില്‍ ചെറി മരങ്ങള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് കാണാം. മാര്‍ച്ച് മുതല്‍ ഏപ്രില്‍ മാസം വരെയാണ് ചെറി വൃക്ഷങ്ങള്‍ പൂക്കുന്നത്. ഈ സമയം ജപ്പാനില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കാണ്. പിങ്കും വെളുപ്പും കലര്‍ന്ന പൂക്കള്‍ പൂത്ത് നില്‍ക്കുന്നതും നിലത്ത് പൊഴിഞ്ഞു വീണു കിടക്കുന്നതും കാണാന്‍ വളരെ മനോഹരമാണ്. സൗഹൃദത്തിന്റെ അടയാളമായി 1912-ല്‍ ചെറി പൂക്കളെ ജപ്പാന്‍ അവതരിപ്പിച്ചതിന് ശേഷമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ജപ്പാനിലേയ്ക്ക് ഒഴുകിയെത്തി തുടങ്ങിയത്..