ജയസൂര്യയുടെ പുതിയ സിനിമയുടെ സെറ്റില്‍ സര്‍പ്രൈസ് സന്ദര്‍ശനത്തിന് വന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.
ചിത്രങ്ങള്‍ ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു്. തന്റെ സിനിമയുടെ സെറ്റില്‍ എത്തിയതിനു ജയസൂര്യ മോഹന്‍ലാലിനോട് നന്ദി അറിയിച്ചു. '
ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം 'കത്തനാര്‍' ഗ്ലിമ്പ്‌സ് വീഡിയോ ഏറെക്കുറെ ശ്രദ്ധനേടിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യ ചിത്രം എന്ന പ്രത്യേകതയുണ്ട് ഈ സിനിമയ്ക്ക്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കടമറ്റത്തു കത്താനാരുടെ ഐതിഹാസിക ജീവിതം അഭ്രപാളികളില്‍ എത്തിക്കുന്നത് ജയസൂര്യയാണ്. വീഡിയോ പുറത്തുവന്നപ്പോള്‍ കത്തനാര്‍ എന്ന വാക്കിലെ 'ക' ചിലര്‍ക്കെങ്കിലും കൗതുകം ഉണര്‍ത്തിക്കാനും. ഇതേക്കുറിച്ച് ഒരു പ്രേക്ഷകന്റെ കണ്ടെത്തല്‍ വളരെ രസകരമായി ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്.
റോജിന്‍ ജോസഫ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'കത്തനാര്‍'. ഹൊറര്‍- ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. എന്നാല്‍ ഇപ്പോഴിതാ, 'കത്തനാര്‍' സിനിമയുടെ സെറ്റില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തി. വളരെ അപൂര്‍വമായാണ് മോഹന്‍ലാല്‍ മറ്റ് സിനിമകളുടെ സെറ്റുകള്‍ സന്ദര്‍ശിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ വരവ് ജയസൂര്യയ്ക്കും സംവിധായകന്‍ റോജിന്‍ തോമസിനും ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയ ആവേശവും സന്തോഷവുമാണ് നല്‍കിയത്. നിലവില്‍ മലയാളത്തില്‍ എമ്പുരാനോടൊപ്പം നില്‍ക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് കത്തനാര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയസൂര്യയുടെ കരിയറിലെ വ്യത്യസ്തമായ വേഷം തന്നെയാവും കത്താനാരിലേത്. ബോളിവുഡ് താരം അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൊറിയന്‍ വംശജനും കനേഡിയന്‍ പൌരനുമായ ജെ ജെ പാര്‍ക്ക് ആണ് കത്തനാരില്‍ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്
നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് അവതരണം. അതുകൊണ്ട് തന്നെ വലിയ സെറ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍. രാമാനന്ദിന്റെ തിരക്കഥയ്ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നീല്‍ കുഞ്ഞയാണ്. രാഹുല്‍ സുബ്രഹ്മണ്യനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.