Latest News

'എന്റെ മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍; സര്‍പ്രൈസ് ഗിഫ്‌റ്റൊരുക്കി മോഹന്‍ലാല്‍; ഭാവചക്രവര്‍ത്തിക്ക് താരം നല്‍കിയ സ്‌നേഹോപഹാരം കണ്ടോ? 

Malayalilife
 'എന്റെ മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍; സര്‍പ്രൈസ് ഗിഫ്‌റ്റൊരുക്കി മോഹന്‍ലാല്‍; ഭാവചക്രവര്‍ത്തിക്ക് താരം നല്‍കിയ സ്‌നേഹോപഹാരം കണ്ടോ? 

ലയാളത്തിന്റെ അതുല്യ നടന്‍ മധുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയനായകന്‍ മോഹന്‍ലാല്‍. 'എന്റെ മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്ന് മോഹന്‍ലാല്‍ കുറിച്ചു.അതേസമയം മധുവിന്റെ 86-ാം ജന്മദിനമായ തിങ്കളാഴ്ച 'മധു മധുരം തിരുമധുരം' എന്ന പേരില്‍ തിരുവനന്തപുരത്തെ മാധ്യമസമൂഹം മധുവിനെ ആദരിച്ചിരുന്നു.

പ്രസ് ക്ലബിലെ ആദരവ് ചടങ്ങില്‍ സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയാണ് മോഹന്‍ലാല്‍ സാന്നിധ്യം അറിയിച്ചത്. ഒരു പൂക്കുടയില്‍ മധുവിന് ജന്മദിനാശംസകള്‍ എന്ന് എഴുതിയാണ് മോഹന്‍ലാല്‍ ഗിഫ്റ്റ് നല്‍കിയത്. ഏവരും നിറഞ്ഞ് കൈയ്യടിക്കുകയും ചെയ്തു. 

 

'സിനിമ സന്തോഷവും പ്രോത്സാഹനവും മാത്രമേ തന്നിട്ടുള്ളൂ. തിക്താനുഭവങ്ങളോ വേദനകളോ എന്റെ കല എനിക്ക് നല്‍കിയിട്ടില്ലെന്ന് മധു പറയുന്നു. അത് താരങ്ങളില്‍ നിന്നായാലും സംവിധായകരില്‍ നിന്നായാലും. മലയാളികള്‍ നെഞ്ചേറ്റിയ സാഹിത്യകൃതികള്‍ സിനിമയായപ്പോള്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം.' മധു ചടങ്ങില്‍ പറഞ്ഞു.

mohanlal surprise gift veteran actor madhu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES