Latest News

മലയാളിയായ ജോയി. കെ.മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോളി കണ്ണമാലി ഹോളിവുഡിലേക്ക്; ടുമോറോ രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രം

Malayalilife
 മലയാളിയായ ജോയി. കെ.മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോളി കണ്ണമാലി ഹോളിവുഡിലേക്ക്; ടുമോറോ രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രം

ലയാളികളുടെ ഇഷ്ടതാരം  നടി മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിലേക്ക്. 'ടുമാറോ' എന്ന ചിത്രത്തിലൂടെയാണ് മോളിയുടെ ഇംഗ്ലീഷ് സിനിമാ അരങ്ങേറ്റം. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ് കെ. മാത്യുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. 

രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രമാണ് ടുമാറോ. ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി വ്യത്യസ്ത കഥകള്‍ ചേര്‍ത്ത് ഒരൊറ്റ ചലച്ചിത്രമായാണ് നിര്‍മാണം. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും നിര്‍വഹിക്കുന്നത്  ജോയ് കെ മാത്യു തന്നെ ആണ്. മാനവികതയുടെയും സ്‌നേഹത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ ആകുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ടാസോ ,റ്റിസ്റ്റി ,ജോയ് കെ. മാത്യു ,എലൈസ്,ഹെലന്‍ ,സാസ്‌കിയ ,പീറ്റര്‍, ,ജെന്നിഫര്‍ ,ഡേവിഡ്,അലന, ജൂലി,ക്ലെം ,ദീപ , റോഡ് ,തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

സ്ത്രീധനം സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ് മോളി കണ്ണമാലി ശ്രദ്ധേയയാവുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ ആണ് ശ്രദ്ധേയ സിനിമ. 'കേരള കഫേ' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.

molly kannamali to hollywood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES