Latest News

അനു സിത്താരയും, അനീഷ് ജി മേനോനും, ജോണി ആന്റണിയും ഒന്നിക്കുന്ന  മോമോ ഇന്‍ ദുബായ്' മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
അനു സിത്താരയും, അനീഷ് ജി മേനോനും, ജോണി ആന്റണിയും ഒന്നിക്കുന്ന  മോമോ ഇന്‍ ദുബായ്' മോഷന്‍ പോസ്റ്റര്‍ പുറത്ത്

ലയാളികളുടെ പ്രിയ താരങ്ങളായ അനു സിത്താരയും, അനീഷ് ജി മേനോനും, ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നവാഗതനായ അമീന്‍ അസ്ലമിന്റെ  സംവിധാനത്തില്‍ തയാറാകുന്ന മോമോ ഇന്‍ ദുബായ് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. 

ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കറിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലും ഒരുങ്ങുന്ന മോമോ ഇന്‍ ദുബായ് വേറിട്ട ഒരു ചില്‍ഡ്രന്‍സ്- ഫാമിലി ചിത്രമാണ്. ശിശുദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ  അണിയറപ്രവര്‍ത്തകര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇമാജിന്‍ സിനിമാസ്, ക്രോസ് ബോര്‍ഡര്‍ ക്യാമറ, ബിയോണ്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സക്കറിയ, ഹാരിസ് ദേശം, പി ബി അനീഷ്, നഹല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സക്കറിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്  സജിത് പുരുഷുവാണ്. ബി കെ ഹരിനാരായണന്‍, ഡോ. ഹിഖ്മത്തുള്ള എന്നിവരുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ്, ഗഫൂര്‍ എം ഖയാം എന്നിവരാണ് സംഗീതം നല്‍കുന്നത്. ഒട്ടേറെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മാതാവാവുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകത കൂടിയാണിത്. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹക്കും, റിന്നി ദിവാകരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രൊഡക്ഷന്‍ ഡിസൈനിംഗ് ഗോകുല്‍ ദാസാണ് ചെയ്തിരിക്കുന്നത്.

 

momo in dubai motioN poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES