Latest News

തലൈവാസല്‍ വിജയ് പ്രധാന വേഷത്തിലെത്തുന്ന മൈ 3 ഇന്ന് തിയേറ്ററുകളില്‍

Malayalilife
തലൈവാസല്‍ വിജയ് പ്രധാന വേഷത്തിലെത്തുന്ന മൈ 3 ഇന്ന് തിയേറ്ററുകളില്‍

തലൈവാസല്‍ വിജയ്‌നെ പ്രധാന കഥാപാത്രങ്ങളാക്കി രാജന്‍ കുടവന്‍ സംവിധാനം ചെയ്യുന്ന 'മൈ 3 'ജനുവരി പത്തൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.സ്റ്റാര്‍ ഏയ്റ്റ് മൂവീസ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്‍, സുബ്രഹ്മണ്യന്‍,,മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന,അബ്സര്‍അബു, അനാജ്, അജയ്, ജിത്തു, രേവതി,നിധിഷ,അനുശ്രീ പോത്തന്‍,
ഗംഗാധരന്‍ പയ്യന്നൂര്‍തുടങ്ങിയവരും അഭിനയിക്കുന്നു.

നാല് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും തമ്മിലുള്ള ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ കഥയാണ് 'മൈത്രി '.രാജേഷ് രാജു ഛായാഗ്രണം നിര്‍വ്വഹിക്കുന്നു.
ഗാനരചന- രാജന്‍ കടക്കാട് എഴുതിയ വരികള്‍ക്ക് സിബി കുരുവിള സംഗീതം പകരുന്നു.
ഗിരീഷ് കണ്ണാടിപറമ്പ് തിരക്കഥ സംഭാഷണമെഴുതുന്നു.സഹ സംവിധാനം - സമജ് പദ്മനാഭന്‍,എഡിറ്റിംഗ്- സതീഷ് ബി കോട്ടായി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോട്ടി,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അമല്‍ കാനത്തൂര്‍,
വിതരണം-തന്ത്ര മീഡിയ റിലീസ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # 'മൈ 3
my 3 hits theaters on today

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES