Latest News

ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണി; ഇതൊരു ഗോള്‍ഡന്‍ പീരിയഡായി കാണുന്നു;  അഭിനയത്തെക്കുറിച്ചുള്ള പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത്; എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല; മൈഥിലി വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍; നടിയുടെ ഗര്‍ഭ വാര്‍ത്തയില്‍ ചര്‍ച്ചയുമായി സോഷ്യല്‍മീഡിയയും

Malayalilife
 ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണി; ഇതൊരു ഗോള്‍ഡന്‍ പീരിയഡായി കാണുന്നു;  അഭിനയത്തെക്കുറിച്ചുള്ള പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത്; എന്നെ വീട്ടിലിരുത്തുമെന്ന് വിചാരിച്ചില്ല; മൈഥിലി വിശേഷങ്ങള്‍ പങ്ക് വക്കുമ്പോള്‍; നടിയുടെ ഗര്‍ഭ വാര്‍ത്തയില്‍ ചര്‍ച്ചയുമായി സോഷ്യല്‍മീഡിയയും

താന്‍ അമ്മയാവാന്‍ പോവുന്നു എന്ന വിശേഷം തിരുവോണദിനത്തില്ലാണ് നടി മൈഥിലി പങ്കിട്ടത്. അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള മൈഥിലിയുടെ അഭിമുഖം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മൈഥിലിയും സമ്പത്തും വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ നടി തന്റെ ഗര്‍ഭവാര്‍ത്ത പുറത്ത് വിട്ടതോടെ താരം വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

മൈഥിലി വിവാഹിതയായിട്ട് അധികമായോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഗര്‍ഭ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിന് താഴെയായിരുന്നു ചര്‍ച്ചകള്‍. കല്യാണത്തിന് മുന്‍പ് മൈഥിലി ഗര്‍ഭിണിയായിരുന്നോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. കല്യാണം കഴിഞ്ഞിട്ട് നാലര മാസമല്ലേ ആയുള്ളൂ, പിന്നെങ്ങനെയാണ് അഞ്ച് മാസം ഗര്‍ഭിണി എന്ന് പറയുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

ശാരീരികമായും മാനസീകമായും ഗര്‍ഭിണിയായശേഷം നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും നടി പറയുന്നു.എനിക്ക് ചില സാധനങ്ങളൊക്കെ കഴിക്കാന്‍ വലിയ ആ?ഗ്രഹം തോന്നാറുണ്ട്. മരത്തിന്റെ മുകളില്‍ കയറ്റി സമ്പത്തിനെ കൊണ്ട് ചെറിപ്പഴം വരെ പറിപ്പിച്ചിട്ടുണ്ട്. സമ്പത്തും ഞാന്‍ ഗര്‍ഭിണിയായശേഷം ഭയങ്കര കെയറിങാണ്.

ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. ഇതൊരു ഗോള്‍ഡണ്‍ പിരീയഡ് ആയിട്ടാണ് കാണുന്നത്. അപ്രതീക്ഷിതമായി വന്ന അതിഥിയാണ് കുഞ്ഞ്. പ്രിപ്പേര്‍ ആയിരുന്നില്ല. സമ്പത്ത് ഇപ്പോള്‍ തന്നെ കുഞ്ഞിനെ കൈയ്യിലേക്ക് കിട്ടിയാല്‍ മതിയെന്നുള്ള രീതിയിലാണ്. യാത്രകളൊക്കെ ഇനി കുഞ്ഞ് വന്ന ശേഷം വേണം നടത്താന്‍. ഗര്‍ഭിണിയായതിന്റെ പേരില്‍ എന്നെ അധികമാരും ഉപദേശിക്കാറില്ല. സമ്പത്തിന്റെ വീട്ടുകാരും നല്ല സ്‌നേഹത്തിലാണ് നോക്കുന്നത്. കൊടൈക്കനാലില്‍ വെച്ച് കണ്ടുമുട്ടിയ ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു.

പിന്നീട് ആ സൗഹൃദം പ്രണയമായി. ആദ്യം പ്രണയം പറഞ്ഞത് സമ്പത്താണ്. ഞാന്‍ ആ?ഗ്രഹിച്ചപ്പോലെയൊരു ജീവിതമാണ് കിട്ടിയത്. അതില്‍ അതീവ സന്തോഷവതിയാണ്. വിവാഹശേഷവും അഭിനയം തുടരുന്നതില്‍ സമ്പത്തിന് എതിര്‍പ്പില്ല. അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത്. ചിരിച്ചുകൊണ്ട് മൈഥിലി പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്.
 സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഈ അടുത്ത കാലത്ത്, കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, ഞാന്‍, ലോഹം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മൈഥിലി വേഷമിട്ടിട്ടുണ്ട്.

Read more topics: # മൈഥിലി
mythili about pregnancy experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES