Latest News

നമിതയുടെ പുതിയ ബിസിനസ് സംരംഭത്തിന് തിരികൊളുത്താന്‍ എത്തിയത് സുഹൃത്തുക്കളായ താരസുന്ദരികള്‍; രജിഷ വിജയനും മിയയ്ക്കും അപര്‍ണയ്ക്കും അനുസിത്താരയ്ക്കും ഒപ്പം തിളങ്ങി മീനാക്ഷി ദിലീപും; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോകളും ചിത്രങ്ങളും

Malayalilife
നമിതയുടെ പുതിയ ബിസിനസ് സംരംഭത്തിന് തിരികൊളുത്താന്‍ എത്തിയത് സുഹൃത്തുക്കളായ താരസുന്ദരികള്‍; രജിഷ വിജയനും മിയയ്ക്കും അപര്‍ണയ്ക്കും അനുസിത്താരയ്ക്കും ഒപ്പം തിളങ്ങി മീനാക്ഷി ദിലീപും; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോകളും ചിത്രങ്ങളും

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ നമിത ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. പിന്നീട് സിനിമയില്‍ നായികയായി മാറിയ നമിത ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. ഇപ്പോഴിതാ, പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നമിത പ്രമോദ്. ഹോട്ടല്‍ ബിസിനസിലേക്കാണ് താരം ചുവടെടുത്തു വച്ചിരിക്കുന്നത്. 

കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മര്‍ ടൗണ്‍ എന്ന കഫേ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. പ്രിയപ്പെട്ട കൂട്ടുകാരിയുടെ കഫേയുടെ ഉദ്ഘാടനത്തിന് മലയാളത്തിലെ മുന്‍നിര താരസുന്ദരികള്‍ എല്ലാം ഒന്നിച്ച് എത്തിയതോടെ അതിഗംഭീരമാവുകയും ചെയ്തു. നടിമാരായ മിയ, അനുസിതാര, അപര്‍ണ ബാലമുരളി, രജിഷ വിജയന്‍ എന്നിവരെല്ലാം ഇന്ന് കഫേയുടെ ഉദ്ഘാടനത്തിന് എത്തിച്ചേര്‍ന്നിരുന്നു.

ഇതു കൂടാതെ നമിതയുടെ പ്രിയകൂട്ടുകാരിയായ മീനാക്ഷി ദിലീപും എത്തിയിരുന്നു. നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവര്‍ക്കൊപ്പമാണ് മീനാക്ഷി എത്തിയത്. ഓറഞ്ച് കുര്‍ത്തയില്‍ മുടി അഴിച്ചിട്ട് സുന്ദരിക്കുട്ടിയായി എത്തിയ മീനാക്ഷിയ്ക്കു പിന്നാലെയായിരുന്നു കാമറകള്‍ മുഴുവന്‍. 

കൂടാതെ, നടന്‍ കുഞ്ചനും നമിതയ്ക്ക് ആശംസകള്‍ നേരാന്‍ നേരിട്ട് എത്തിയിരുന്നു.സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഉദ്ഘാടനവേളയില്‍ നമിത പറയുകയുണ്ടായി. വസ്ത്രവ്യാപാരരംഗത്തും നൃത്ത രംഗത്തും വിജയം നേടിയ നടിമാര്‍ മലയാളത്തില്‍ സജീവമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി ചിന്തിച്ചാണ് തന്റെ സ്വപ്ന പദ്ധതിയുമായി നമിത എത്തുന്നത്.

വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നമിത ക്യാമറക്ക് മുന്നില്‍ എത്തുന്നത്. പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത ചെയ്തത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് 2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്ക്' എന്ന സിനിമയിലൂടെയാണ് നമിത സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് 'പുതിയ തീരങ്ങള്‍' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. 'സൗണ്ട് തോമ', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും', 'വിക്രമാദിത്യന്‍', 'അമര്‍ അക്ബര്‍ അന്തോണി' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നാദിര്‍ഷായുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'ഈശോ'യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന 'ആണ്' എന്ന ചിത്രം ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.

ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവില്‍ അഭിനയിച്ചത്. ചിത്രം സോണി ലിവില്‍ ഡയറക്ട് ഒടിടി റിലീസായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി എത്തിയിരുന്നു. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുല്‍ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകള്‍.

 

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

namitha pramod new venture

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES