എഡ്വിന്റെ നാമത്തിനു ശേഷം അരുണ്‍ രാജ് ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന 'നമ്മണ്ടെ കാവശ്ശേരി' എന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ജനുവരിയില്‍ പാലക്കാട് ജില്ലയില്‍ തുടങ്ങും.കഥ തിരക്കഥ സംഭാഷണം- പ്രശാന്ത് വാസു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍.
സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലില്‍ പേരുമാറ്റിയ ച്ിത്രമായിരുന്നു'എഡ്വിന്റെ നാമം.പ്രമോഷനു വേണ്ടി സമൂഹമാധ്യമങ്ങളിലടക്കം ഉപയോഗിച്ച 'കുരിശ്' എന്ന പേരാണ് മാറ്റിയത്
ചില മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിന്‍ എന്ന 12 വയസ്സുകാരന്‍ പ്രതികരിക്കുന്ന സിനിമ ഒരു സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ് സീനുകളില്‍ മാറ്റം വരുത്തണമെന്ന് സെ്ന്‍സര്‍ ബോര്‍ഡ് അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.പേരിലടക്കം മാറ്റം വരുത്തിയിട്ടും ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് കിട്ടിയത്.