മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ നായികയായിരുന്ന നവനീത് കൗർ റാണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങിയപ്പോൽ തന്നെ സോഷ്യൽ മീഡിയയിലെ താരമായിരുന്നു. ഇവരിൽ ഏറ്റവും സുന്ദരിയായി കണക്കാക്കുന്നത് മഹാരാഷ്ട്രയിലെ അമരാവതിയിൽനിന്ന് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട നവനീത് കൗർ റാണ ആണ്. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നവനീത് കൗർ വിജയിച്ചത്. നവനീത് അഭിനയിച്ച മലയാളചിത്രം റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ലവ് ഇൻ സിംഗപ്പൂർ ആണ്. മമ്മൂട്ടിയുടെ നായികയായാണ് നവനീത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
2014 ൽ എൻ സി പിയുടെ ടിക്കറ്റിൽ അമരാവതിയിൽ നിന്നു ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. ഭർത്താവ് രവി റാണ മഹാരാഷ്ട്രയിലെ ബഡ്നേരയിൽ നിന്നുള്ള സ്വതന്ത്ര എം എൽ എ ആണ്. ആ മണ്ഡലവും അമരാവതിയിൽ ഉൾപ്പെടുന്നതാണ്. 33കാരിയായ നവനീത് ജനിച്ചതും വളർന്നതുമെല്ലാം മുംബെയിലായിരുന്നു.
മാതാപിതാക്കൾ പഞ്ചാബ് സ്വദേശികളും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം മോഡലിംഗിലേക്കു തിരിഞ്ഞ നവനീത് പിന്നീട് സിനിമാ ലോകത്ത് എത്തുകയായിരുന്നു. ബഡ്നേരിയിലെ സ്വതന്ത്ര എംഎൽഎയെ ഒരു സമൂഹവിവാഹ വേദിയിൽവച്ചാണ് നവനീത് വിവാഹം കഴിച്ചത്. 3100 ജോഡികളാണ് അന്ന് വിവാഹിതരായത്. തുടർന്നാണ് നവനീത് രാഷ്ട്രീയത്തിൽ ശ്രദ്ധിക്കുന്നത്.
അമരാവതിയിൽ എൻസിപി-കോൺഗ്രസ് പിന്തുണയോടെ ജയിച്ച നടി നവനീത് കൗറിനെ കോൺഗ്രസിൽ ചേർക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായാണ് നടപടി. നിലവിൽ കോൺഗ്രസിന് ലോക്‌സഭയിൽ 52 അംഗങ്ങളുണ്ട്. 54 സീറ്റുണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. ഈ പശ്ചാത്തലത്തിലാണ് ഒരു സ്വതന്ത്രയുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചത്. നാലു സീറ്റുള്ള എൻസിപിയുമായി ലയന ചർച്ചകൾ നടന്നെങ്കിലും അത് എളുപ്പം നടകക്കില്. ഇതോടെ മറ്റേതെങ്കിലും സ്വതന്ത്രനെ കണ്ടെത്താനാണ് കോൺഗ്രസ് ശ്രമം.