നവ്യാ നായര്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ്, ഇന്‍സ്റ്റഗ്രാം വഴി തന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി നടി പങ്ക് വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം വീക്കെന്റില്‍ നടി മകനുമൊത്ത് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ കഴിഞ്ഞതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
മകനൊപ്പം സ്വിമ്മിങ് പൂളില്‍ സമയം ചിലവഴിക്കുന്നതും ഹോട്ടലിലെ മനോഹര ദൃശ്യങ്ങളുമൊക്കെയാണ് നടി ആരാധകര്‍ക്കായി പങ്ക് വച്ചത്. നൃത്തവേദികളില്‍ സജീവമായ താരം മുന്‍പ് മകനൊപ്പം നൃത്തം ചെയ്തതും ശ്രദ്ധേയമായി മാറിയിരുന്നു. യുവജനോത്സവ വേദികളില്‍ നിന്നുമാണ് നവ്യാ നായര്‍ സിനിമയിലേക്ക് എത്തിയിരുന്നത്. വിവാഹ ശേഷം ടെലിവിഷന്‍ രംഗത്തും സജീവമായി എത്തിയിരുന്നു നടി. ജനപ്രിയ റിയാലിറ്റി ഷോകളിലെല്ലാം ജഡ്ജായിട്ടായിരുന്നു നവ്യ എത്തിയിരുന്നത്. വിവാഹ ശേഷം വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് നടി അഭിനയിച്ചിരുന്നത്. കുടുംബ ജീവിതത്തിനിടെയിലും നൃത്തരംഗത്തും സജീവമാണ് താരം. ഡാന്‍സ് വേദികളില്‍ നിന്നുളള തന്റെ ചിത്രങ്ങള്‍ പലപ്പോഴും നവ്യ പങ്കുവെക്കാറുണ്ട്.
കുടുംബവുമൊത്തുളള പുതിയ വിശേഷങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം പേജ് വഴി നടി പങ്കുവെക്കാറുണ്ട്. അടുത്തിടെ നടന്ന നടിയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്മയ്ക്ക് സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയത് മകന്‍ സായി കൃഷ്ണ തന്നെയായിരുന്നു. ഒപ്പം തന്നെ അപ്രതീക്ഷിതമായി പിറന്നാള്‍ കേക്കുമായി നവ്യയുടെ സഹോദരനും എത്തിയിരുന്നു.
