നവ്യ നായരുടെ സോഷ്യൽ മീഡിയ സ്പേസ് ഇപ്പോഴും അവരുടെ കുടുംബത്തിനും വേണ്ടിയുള്ളതാണ്. നൃത്തവും, കലയും, സിനിമയും നിറഞ്ഞ ചിത്രങ്ങൾക്കൊപ്പം പലപ്പോഴും കുടുംബവുമായി ചിലവഴിക്കുന്ന വേളകളും ഇടം പിടിക്കാറുണ്ട്. കൂടുതലും മകൻ സായ് കൃഷ്ണാക്കൊപ്പമുള്ള ചിത്രങ്ങളാണ്. ഏറ്റവും പുതിയ ചിത്രവും മകനൊപ്പമുള്ളതാണ്. പക്ഷെ അത് തനിക്കു എത്രത്തോളം പ്രിയങ്കരമെന്നും നവ്യ പറയും.
രാവിലെ ഒരു പരിപാടിക്ക് നൃത്തം ചെയ്ത് ക്ഷീണിച്ചു വന്ന നവ്യക്കൊപ്പമാണ് മകൻ. തൊട്ടു പിന്നിൽ കാണുന്ന സോഫയിൽ മകൻ അമ്മയ്ക്ക് നൽകിയ സ്നേഹോപഹാരവും. രാവിലത്തെ ചടങ്ങിൽ നവ്യക്ക് സമ്മാനമായി കിട്ടിയ പൂച്ചെണ്ടിലെ പുഷ്പങ്ങൾ കൊണ്ട് മകൻ അമ്മയോടുള്ള സ്നേഹം എഴുതി ചേർത്തു. 'നൃത്തം ചെയ്ത് തളർന്ന് വന്ന എന്റെ മനം നിറഞ്ഞു' എന്നാണ് നവ്യ പോസ്റ്റ് ചെയ്യുന്ന സ്നേഹം നിറഞ്ഞ നന്ദി വാചകം.