Latest News

40 വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന അത്തി വരദരാജ പെരുമാളിനെ തൊഴുത് നയന്‍സും വിഘ്‌നേഷും; സൂപ്പര്‍താരങ്ങളും ക്ഷേത്രത്തിലേക്ക് എത്തിയതോടെ കാഞ്ചിപുരത്തേക്ക് വണ്ടി കയറാന്‍ മലയാളികളും

Malayalilife
40 വര്‍ഷത്തിലൊരിക്കല്‍ തുറക്കുന്ന അത്തി വരദരാജ പെരുമാളിനെ തൊഴുത് നയന്‍സും വിഘ്‌നേഷും; സൂപ്പര്‍താരങ്ങളും ക്ഷേത്രത്തിലേക്ക് എത്തിയതോടെ കാഞ്ചിപുരത്തേക്ക് വണ്ടി കയറാന്‍ മലയാളികളും

40 വര്‍ഷം കൂടുമ്പോള്‍ മത്രം തുറക്കുന്ന കാഞ്ചീപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി നയന്‍ താരയും സംവിധായകന്‍ വിഘ്നേശ് ശിവനും. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ അത്തി വര്‍ദരാജ പെരുമാളിനെ 40 വര്‍ഷം കൂടുമ്പോഴാണ് ഭക്തര്‍ക്ക് ദര്‍ശിക്കാന്‍ അവസരം ലഭിക്കുക.

ക്ഷേത്രക്കുളത്തില്‍ സൂക്ഷിച്ചിരിക്കുന്ന അത്തി വര്‍ദര്‍ പെരുമാളിനെ ഈ 40 വര്‍ഷം കൂടിയാണ് പുറത്തെടുക്കുന്നത്. പിന്നീട് 45 ദിവസത്തേക്ക് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമാണ്. നാല് പതിറ്റാണ്ടിന് ശേഷമാണ് ക്ഷേത്രം 2019 ജൂലൈ ഒന്നിന് തുറന്നിരിക്കുന്നത്.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ നയന്‍സിന്റെയും വിഘ്നേശിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും, നടി തൃഷയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. താരങ്ങളുടെ ഒഴുക്ക് ക്ഷേത്രത്തിലേക്ക് എത്തിയതോടെ മലയാളികളും കാഞ്ചീപുരത്തേക്ക് വണ്ടികയറിക്കഴിഞ്ഞു.

ചിരഞ്ജീവി ചിത്രം സൈ രാ, വിജയ് ചിത്രം ബിജില്‍, രജനിക്കൊപ്പം ദര്‍ബാര്‍ എന്നിവയാണ് നയന്‍സിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നയന്‍സിന്റെ മലയാളത്തില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

nayantara and vighnesh visit aathi varadaraja temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES