Latest News

നമ്മള്‍ ഒരുമിച്ചാഘോഷിക്കുന്ന ഒന്‍പതാമത്തെ പിറന്നാള്‍; ഭാരയ ഭര്‍ത്താക്കന്മാരായി ജീവിതം ആരംഭിച്ച നമ്മള്‍ രണ്ട് പൊന്നോമനകളുടെ അച്ചനും അമ്മയുമായ ശേഷമുള്ള ആദ്യ പിറന്നാള്‍; മക്കള്‍ വന്ന ശേഷം നീ മേക്കപ്പ് ഇടാറില്ല; ഈ പുഞ്ചിരി എന്നും നിലനില്ക്കട്ടെ; നയന്‍താരയ്ക്ക് ആശംസ അറിയിച്ച് വിഘ്‌നേശ് പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുമ്പോള്‍

Malayalilife
നമ്മള്‍ ഒരുമിച്ചാഘോഷിക്കുന്ന ഒന്‍പതാമത്തെ പിറന്നാള്‍; ഭാരയ ഭര്‍ത്താക്കന്മാരായി ജീവിതം ആരംഭിച്ച നമ്മള്‍ രണ്ട് പൊന്നോമനകളുടെ അച്ചനും അമ്മയുമായ ശേഷമുള്ള ആദ്യ പിറന്നാള്‍; മക്കള്‍ വന്ന ശേഷം നീ മേക്കപ്പ് ഇടാറില്ല; ഈ പുഞ്ചിരി എന്നും നിലനില്ക്കട്ടെ; നയന്‍താരയ്ക്ക് ആശംസ അറിയിച്ച് വിഘ്‌നേശ് പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുമ്പോള്‍

ന്റെ 38 മത് ജന്മദിനം ആഘോഷിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നയന്‍താരയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് കൊണ്ട് ഭര്‍ത്താവും സംവിധായകനുമായ  വിഘ്‌നേഷ് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.

നയന്‍താരയും വിഘ്‌നേഷും ഒരുമിച്ചതിനു ശേഷമുള്ള നയന്‍താരയുടെ ഒമ്പതാമത്തെ പിറന്നാളാണ് ഇതെന്ന്  വിഘ്‌നേശ്വരന്‍ പോസ്റ്റിലൂടെ  ഓര്‍മിപ്പിച്ചു.എന്റെ ഉയരും ഉലകവും നീയാണെന്ന് പറഞ്ഞ് കൊണ്ടാണ് വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തങ്ങള്‍ മാതാപിതാക്കളായി കഴിഞ്ഞിട്ടുള്ള ആദ്യ ജന്മദിനം ആണെന്നതിന്റെ സന്തോഷവും വിഘ്‌നേഷ് പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ;

നയന്‍, നിനക്കൊപ്പമുള്ള 9-ാം ജന്മദിനമാണ് ഇത്. നിങ്ങളുടെ ഓരോ ജന്മദിനവും സവിശേഷവും അവിസ്മരണീയവും വ്യത്യസ്തവുമാണ്! എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാരായി ഞങ്ങള്‍ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചതുകൊണ്ടും അനുഗ്രഹിക്കപ്പെട്ട രണ്ട് കുട്ടികളുടെ അച്ഛനും അമ്മയും എന്ന നിലയിലും ഈ പിറന്നാള്‍ ഏറ്റവും സവിശേഷമാണ്! ഞാന്‍ നിന്നെ എപ്പോഴും അറിയുകയും ശക്തയായ വ്യക്തിയായി കാണുകയും ചെയ്യുന്നു! നീ ചെയ്യുന്നതെന്തും ആത്മവിശ്വാസവും അര്‍പ്പണബോധമുള്ളതുമായിരിക്കാനുള്ള ശക്തി! ഈ വര്‍ഷങ്ങളില്‍ ഞാന്‍ മറ്റൊരു വ്യക്തിയെ കാണുകയായിരുന്നു! ജീവിതത്തോടും എല്ലാത്തിനോടും നീ കാണിക്കുന്ന സത്യസന്ധതയും ആത്മാര്‍ത്ഥതയും എല്ലായ്‌പ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്നു!


എന്നാല്‍ ഇന്ന് ! ഞാന്‍ നിന്നെ ഒരു അമ്മയായി കാണുമ്പോള്‍! ഇതാണ് നിന്റെ ഏറ്റവും സന്തോഷകരവും പൂര്‍ണ്ണവുമായ രൂപീകരണം! നീ ഇപ്പോള്‍ പൂര്‍ണയാണ്! നീ ഇന്ന് സന്തോഷവതിയാണ്! നീ കൂടുതല്‍ മനോഹരിയായി കാണപ്പെടുന്നു! കുട്ടികള്‍ നിന്റെ മുഖത്ത് ചുംബിക്കുന്നതിനാല്‍ നീ ഇപ്പോള്‍ മേക് അപ് ധരിക്കാറില്ല. ഇത്രയും വര്‍ഷങ്ങളില്‍ നിന്നെ ഇത്രയും സുന്ദരിയായി ഞാന്‍ കണ്ടിട്ടില്ല.! നിന്റെ മുഖത്ത് ശാശ്വതമായ പുഞ്ചിരിയും സന്തോഷവും, ഇനി എന്നും ഉണ്ടാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ എനിക്ക് ജീവിതം മനോഹരമായി തോന്നുന്നു. നമ്മുടെ എല്ലാ ജന്മദിനങ്ങളും ഇതുപോലെ സന്തോഷകരമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം.. നമ്മളെല്ലാവരും ഒരുമിച്ച് വളരുന്നു. എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടി, തങ്കമേ കുട്ടി, എപ്പോഴും എന്റെ ഉയിര്‍ & ഉലഗം നിന്നോട് സ്‌നേഹം..'', വിഘ്നേശ് കുറിച്ചു. 

ഈ വര്‍ഷം ജൂണ്‍ 9ന് ചെന്നൈക്കടുത്ത് മഹാബലിപുരത്തെ പാര്‍ക്ക് ഷെറാട്ടണില്‍ നടന്ന നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം സ്വപ്നതുല്യമായിരുന്നു. നയന്‍താര ഒരു പ്രശസ്ത നടിയാണെങ്കില്‍, വിഘ്‌നേഷ് ശിവന്‍ ഒരു സംവിധായകനും ഗാനരചയിതാവുമാണ്. ഇരുവരും ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചു. 2015ല്‍ നാനും റൗഡി ധാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഏഴു വര്‍ഷത്തെ പ്രണയ ബന്ധത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. 

വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരം നയന്‍താരയും വിഘ്നേഷും പങ്കുവെച്ചതോടെ വീണ്ടും വിവാദങ്ങളുണ്ടായി. വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചതും താരദമ്പതികള്‍ മറുപടി നല്‍കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. പിന്നീട്, നായന്‍താരയുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച കേസില്‍ താരദമ്പതികളുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്. ഇതോടെ വിവാഹ ശേഷമുള്ള നയന്‍താരയുടെ ആദ്യ പിറന്നാളിന് ഇരട്ടി മധുരമായി ഇരട്ടക്കുഞ്ഞുങ്ങളുമുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)

nayanthara Birthday Wish From Vignesh Sivan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES