Latest News

ആരാധകര്‍ക്ക് ദീപാവലി ആശംസ നേരാന്‍  നയന്‍താരയും വിഘ്‌നേശും എത്തിയത് കുഞ്ഞുങ്ങളുമായി;സന്തോഷം നിറഞ്ഞു തുളുമ്പിയ താരദമ്പതികള്‍  ആശംസ വീഡിയോ ഏറ്റെടുത്ത് ആരാധകരും

Malayalilife
ആരാധകര്‍ക്ക് ദീപാവലി ആശംസ നേരാന്‍  നയന്‍താരയും വിഘ്‌നേശും എത്തിയത് കുഞ്ഞുങ്ങളുമായി;സന്തോഷം നിറഞ്ഞു തുളുമ്പിയ താരദമ്പതികള്‍  ആശംസ വീഡിയോ ഏറ്റെടുത്ത് ആരാധകരും

ടുത്തിടെയാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ ജന്മം നല്‍കിയത്. രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് ഇരുവര്‍ക്കും പിറന്നത്. കാത്തിരുന്ന് ജീവിതം ധന്യമാക്കാന്‍ വന്ന കുഞ്ഞുങ്ങളാണ് ഇപ്പോള്‍ നയന്‍സിന്റേയും വിക്കിയുടേയും ലോകം. ഉയിര്‍, ഉലകം എന്നീ പേരുകളിട്ടാണ് വിക്കി മക്കളെ വിശേഷിപ്പിക്കുന്നത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നത്. രണ്ടു മക്കള്‍ക്കു ചുറ്റുമായി തങ്ങളുടെ ലോകം ചുരുക്കിയിരിക്കുകയാണ് നയന്‍താരയും വിഘ്നേശും.

ഇപ്പോഴിതാ, തങ്ങളുടെ കണ്‍മണികള്‍ക്കൊപ്പമുള്ള ആദ്യ ദീപാവലി ആഘോഷമാക്കുകയാണ് താരദമ്പതികള്‍. മക്കളുടെ മുഖം കാണിക്കാതെ അവരെ കൈകളില്‍ കോരിയെടുത്താണ് ഇരുവരും ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. തങ്ങളുടെ നന്മയ്ക്കായി എപ്പോഴും പ്രാര്‍ത്ഥിക്കുന്നവര്‍ക്കുള്ള സമ്മാനമായാണ് ഇരുവരും ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. പീച്ച് കളര്‍ കോട്ടന്‍ സാരിയുടുത്ത് നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയാണ് നയന്‍താര പ്രത്യക്്ഷപ്പെട്ടത്. ചുവന്ന ഷര്‍ട്ടിട്ട് സെറ്റ് മുണ്ടുടുത്താണ് വിഘ്നേഷ് ഒപ്പമെത്തിയത്.

ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം അഞ്ചു മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം പരസ്യമായി നടന്നത്. എന്നാല്‍ അഞ്ചു വര്‍ഷം മുന്നേ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന അടുത്തിടെയാണ് നയന്‍താര വ്യക്തമാക്കിയത്. എന്നാല്‍ തൊട്ടടുത്ത കാലം വരെ ഇരുവരും ലിവിംഗ് റിലേഷനില്‍ ആണെന്ന വിവരം മാത്രമാണ് ആരാധകര്‍ അറിഞ്ഞത്. വാടക ഗര്‍ഭധാരണത്തിന്റെ ഭാഗമായും കുഞ്ഞുങ്ങള്‍ ജനി്ക്കാന്‍ പോകുന്നതിന്റെ ഭാഗമായുമാണ് ഇരുവരും പരസ്യമായി വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ സിനിമ മൊത്തം ഒഴുകിയെത്തിയ അത്യാഢംബര വിവാഹമായിരുന്നു നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും. നാനും റൗഡി താന്‍ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. വൈകാതെ ഇരുവരും പ്രണയം പരസ്യപ്പെടുത്തി. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ലിവിങ് റിലേഷനിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര വെളിപ്പെടുത്തിയത്.

മുമ്പ് പറഞ്ഞിരുന്നപോലെ തന്നെ വാര്‍ത്തസമ്മേളനം വിളിച്ച് ജനങ്ങളെ അറിയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. തന്റെ വിവാഹം കഴിഞ്ഞുവെന്ന് നിരന്തരം വാര്‍ത്തകള്‍ വരുന്നതിനാല്‍ ഒരിക്കല്‍ നയന്‍താര ഗോസിപ്പുകള്‍ക്കെതിരെ പ്രതികരിക്കുകയും എന്നെങ്കിലും വിവാഹിയാകുന്നുണ്ടെങ്കില്‍ അത് നാല് പേരെ അറിയിച്ചിട്ട് മാത്രമെ നടത്തൂവെന്നും ഒളിച്ചോടി കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്നും നയന്‍താര പറഞ്ഞിരുന്നു. അത് താരം പാലിക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ പിറന്ന സന്തോഷം പങ്കുവെച്ച് വിഘ്നേഷ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു.' 'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു', വിഘ്‌നേഷ് കുറിച്ചു. സോഷ്യല്‍മീഡിയയില്‍ വളരെ അധികം സജീവമാണ് വിഘ്നേഷ് ശിവന്‍. മക്കള്‍ പിറന്നശേഷം താരത്തിന്റെ സ്റ്റോറിയില്‍ മുഴുവന്‍ ഇരട്ടകുഞ്ഞുങ്ങളുടെ കുസൃതി നിറഞ്ഞ വീഡിയോകളാണ് അധികവും.

തെന്നിന്ത്യയില്‍ തന്നെ ആദ്യമായി സറോ?ഗസിയിലൂടെ കുഞ്ഞുങ്ങള്‍ ജനിക്കുന്ന ദമ്പതികളാണ് വിഘ്നേഷും നയന്‍താരയും അതിനാല്‍ തന്നെ ഇരുവരുടേയും സോഷ്യല്‍മീഡിയ പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമെ വാടക ഗര്‍ഭധാരണം നടത്താവൂവെന്ന് ചട്ടമുണ്ട്. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ താരദമ്പതികള്‍ വിശദീകരണം നല്‍കി

നയന്‍താര നല്‍കിയ സത്യവാങ്മൂലത്തിലാണ് തങ്ങളുടെ വിവാഹം 2016ല്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ തുടങ്ങിയതെന്നും വിശദീകരണം നല്‍കിയിരിക്കുന്നത്. വിവാഹ രജിസ്റ്റര്‍ രേഖകളും ഇതോടൊപ്പം ഇരുവരും സമര്‍പ്പിച്ചിട്ടുണ്ട്. വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്നും റിപ്പോര്‍ട്ടുണ്ട്. നയന്‍താരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vignesh Shivan (@wikkiofficial)


 

nayanthara vignesh sivan deepavali wishes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES