Latest News

മക്കളെത്തിയിട്ടും വിവാഹ വീഡിയോ പുറത്ത് വരാത്തത് എന്തെന്ന ചോദ്യവുമായി ആരാധകര്‍; 'നയന്‍താര വിഘ്‌നേശ് ശിവന്‍ വിവാഹ വിഡിയോയ്ക്കായി കാത്തിരുന്ന മടുത്ത് ഫാന്‍സ്; ബിയോണ്ട് ദി ഫെയറിടെയ്ല്‍' ടീസറിന് താഴെ കമന്റുകള്‍ നിറയുന്നു

Malayalilife
മക്കളെത്തിയിട്ടും വിവാഹ വീഡിയോ പുറത്ത് വരാത്തത് എന്തെന്ന ചോദ്യവുമായി ആരാധകര്‍; 'നയന്‍താര വിഘ്‌നേശ് ശിവന്‍ വിവാഹ വിഡിയോയ്ക്കായി കാത്തിരുന്ന മടുത്ത് ഫാന്‍സ്; ബിയോണ്ട് ദി ഫെയറിടെയ്ല്‍' ടീസറിന് താഴെ കമന്റുകള്‍ നിറയുന്നു

യന്‍താര വിഘ്‌നേശ് ശിവന്‍ വിവാഹം ജൂണ് 9നായിരുന്നു. കനത്ത നിയന്ത്രണത്തില്‍ നടത്തിയ വിവാഹത്തിന്റെ പകര്‍പ്പവകാശം നെറ്റ്ഫ്‌ളിക്‌സിനായിരുന്നു. അതിനാല്‍ തന്നെ വിവാഹചടങ്ങിന്റെ ചില ചിത്രങ്ങള്‍ മാത്രമാണ് ഇത് വരെ പുറത്തു വന്നത്. വിഡിയോകള്‍ ഒന്നും തന്നെ പുറത്ത് വന്നുമില്ല.

വൈകാതെ നെ്റ്റ്ഫ്‌ളിക്‌സ് ഇത് റിലീസ് ചെയ്യും എന്നും വിവാഹത്തിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. സെപ്റ്റംബര്‍ 24ന് അതിന്റെ ഒരു ടീസറും നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്തു. അപ്പോള്‍ മുതല്‍ വീഡിയോയ്ക്കായി കാത്തിരിക്കുന്ന നയന്‍സിന്റെ ആരാധകര്‍ മാസം ഒന്ന് പിന്നിട്ടതോടെ അക്ഷമരായിരിക്കുകയാണ്. ഇതോടെ ആ വീഡിയോയുടെ കമന്റുകളില്‍ നിറയുന്നത് ഇതെന്ന് വരുംഎന്ന അനേകം ചോദ്യങ്ങളാണ്.

ണ്ട് മക്കളും ആയി എന്നിട്ടും വിവാഹവിഡിയോ വരുന്നില്ലല്ലോയെന്നാണ് ആരാധകരുടെ ചോദ്യം.. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടില്‍ നടത്തിയ ചടങ്ങില്‍ ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹചടങ്ങിന്റെ ചില ചിത്രങ്ങള്‍ മാത്രമാണ് ഇത് വരെ ആകെ പുറത്തു വന്നത്.

'നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍' എന്ന പേരിട്ടിരിക്കുന്ന വിവാഹ ഡോക്യുമെന്ററി 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സ്വന്തമാക്കിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനാണ് താരവിവാഹം നെറ്റ്ഫ്‌ലിക്‌സിനായി സംവിധാനം ചെയ്തതത്രേ.

  

nayanthara weddinG video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES