Latest News

പ്രിയപ്പെട്ടവന്റെ ഓര്‍മകളെ താലോലിക്കാന്‍ നേഹയ്ക്ക് കൂട്ടായി കുഞ്ഞതിഥി എത്തി; ഗര്‍ഭകാല ചിത്രം പങ്കുവച്ച് നേഹ അയ്യര്‍  

Malayalilife
 പ്രിയപ്പെട്ടവന്റെ ഓര്‍മകളെ താലോലിക്കാന്‍ നേഹയ്ക്ക് കൂട്ടായി കുഞ്ഞതിഥി എത്തി; ഗര്‍ഭകാല ചിത്രം പങ്കുവച്ച് നേഹ അയ്യര്‍  

ബോളിവുഡിലെ ശ്രദ്ധേയയായ താരമാണ് നേഹഅയ്യര്‍. കോടതി സമക്ഷം ബാലന്‍ വക്കീല്‍ കണ്ടവരാരും ബാബുവേട്ട എന്ന ഗാനം മറക്കാനിടയില്ല. നിറഞ്ഞ പുഞ്ചിരിയില്‍ ആരാധകരെ പ്രസന്നവതിയാക്കുക എന്നതാണ് ഈ നടിയുടെ പ്രത്യേക. സിനിമകളില്‍ തിളങ്ങി നില്‍ക്കുമ്പോഴും നേഹയുടെ സന്തോഷം കെട്ട ചില നിമിഷങ്ങള്‍ കൂടി സ്‌നേഹ പ്രേക്ഷകരോട് പങ്കുവച്ചിട്ടുണ്ട്.

നേഹയുടെ ഭര്‍ത്താന് കഴിഞ്ഞ ജനുവരി 11നാണ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ അകാലവിയോഗത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് കൂട്ടാകാന്‍ ഒരുകുഞ്ഞഥിതി കൂടി എത്തിയതോടെ ഈ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ താരം. തന്റെ ഗര്‍ഭകാല ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം ഇപ്പോള്‍.

കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. 'ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി.

പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.' ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നേഹയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സെപ്തംബറില്‍ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി അറിയിച്ചിരുന്നു.

'എനിക്കു നിന്നെ വേണമെന്ന് ദൈവമറിഞ്ഞു'വെന്ന കുറിപ്പോടെയാണ് ഒരു ചിത്രം. ഇളം നീല നിറത്തില്‍ നിറയെ പൂക്കളുള്ള ഉടുപ്പണിഞ്ഞ് നിറവയറുമായി നില്‍ക്കുന്ന നേഹയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയിലും ആത്മധൈര്യം കൈവിടാത്ത നടിയെ പ്രശംസിച്ചും സുഖപ്രസവത്തിനായി ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Read more topics: # neha iyyer in pregnant
neha iyyer in pregnant

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES