മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി നിഖില വിമൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധക ഹൃദയം കീഴടക്കാനും താരത്തിന് സാധിച്ചു. എന്നാൽ ഇപ്പോൾ വലിയ ചര്‍ച്ചകള്‍ക്ക് നിഖിലയുടെ പുറത്ത് വന്ന ഒരു അഭിമുഖം വഴിയൊരിക്കിയിരിക്കുകാണ്. താന്‍ ബീഫിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശേഷം അത് വലിയ ചര്‍ച്ചയായി. എന്നാല്‍ താന്‍ പറഞ്ഞത് കൊല്ലുകയാണെങ്കില്‍ എല്ലാത്തിനെയും കൊല്ലാം അല്ലെങ്കില്‍ ഒന്നിനെയും കൊല്ലെരുതെന്നാണെന്ന് ഇപ്പോൾ നിഖില പറയുന്നു.
താന്‍ ബീഫിന്റെ കാര്യം പറഞ്ഞപ്പോള്‍ കൂടുതല്‍ ആളുകളും അന്വേഷിച്ചത് പോര്‍ക്ക് കഴിക്കുമോ എന്നായിരുന്നു. ആ അഭിമുഖത്തിന് ശേഷം ആളുകള്‍ തന്റെ രാഷ്ട്രീയം അന്വേഷിച്ച് തുടങ്ങി. ഞാന്‍ ബിഫും പോര്‍ക്കും കഴിക്കും. അത് ഇതുവരെ എവിടെയും പറയുവാന്‍ പറ്റിയിട്ടില്ല. ഇതെല്ലാം കഴിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിട്ടുമില്ല. കാരണം വീട്ടില്‍ അച്ഛന്‍ ഇതെല്ലാം കഴിക്കുവാന്‍ കൊണ്ടുവരുമായിരുന്നുവെന്ന് നിഖില വിമല്‍ പറഞ്ഞു.
താന്‍ മുമ്പ് ബീഫിനെക്കുറിച്ച് പറഞ്ഞതിന് ശേഷമാണ് വലിയ ചര്‍ച്ചകള്‍ ആരംഭിച്ചത്. അതിന് മുമ്പ് തന്നോട് ആരം രാഷ്ട്രീയം ചോദിച്ചിട്ടില്ല. തന്റെ ആ അഭിമുഖം വൈറലാക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആളുകളുടെ ചോയിസ് അല്ലെ എന്ത് ഭക്ഷണം കഴിക്കണം എന്നത്. ചിലര്‍ പറയും ചിക്കന്‍ കഴിക്കും പക്ഷേ ബീഫ് കഴിക്കില്ല. പക്ഷെ കൊല്ലുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ തനിക്ക് അറിയില്ല. ഇതിന് മാറ്റം വരുത്തണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം.
നമുക്ക് ആരോടും ഒന്നും കഴിക്കണമെന്നോ വോണ്ടെന്നോ പറയുവാനുള്ള അവകാശമില്ല. താന്‍ ആരോടും വെജിറ്റേറിയന്‍ കഴിക്കരുതെന്ന് പറയാറില്ല. ബീഫ് പരാമര്‍ശം ആ അഭിമുഖത്തിലെ ഗെയിമിന്റെ ഭാഗമായി പറഞ്ഞതാണെന്നും നിഖില വിമല്‍ പറഞ്ഞു.