Latest News

പിന്നണി ഗായകന്‍ നിരഞ്ച് സുരേഷിന്റെ ആദ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സിംഗിള്‍ 'തോറ്റം പാട്ട്'; ഡോക്ടര്‍ ലിങ്കണ്‍ന്റെ സംഗീതം 

Malayalilife
 പിന്നണി ഗായകന്‍ നിരഞ്ച് സുരേഷിന്റെ ആദ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സിംഗിള്‍ 'തോറ്റം പാട്ട്'; ഡോക്ടര്‍ ലിങ്കണ്‍ന്റെ സംഗീതം 

പിന്നണി ഗായകന്‍ നിരഞ്ച് സുരേഷ് തന്റെ ആദ്യത്തെ ഇന്‍ഡിപെന്‍ഡന്റ് സിംഗിള്‍ പുറത്തിറക്കി. 'തോറ്റം പാട്ട്' എന്ന ഗാനം ഡോക്ടര്‍ ലിങ്കണ്‍ന്റെ സംഗീതത്തില്‍ ഒരുക്കിയിരിക്കുന്നു. സ്വപ്നങ്ങള്‍ സാക്ഷത്കരിക്കാന്‍ ശ്രമിക്കുന്നവരെ ആദരിക്കുകയാണ് ഈ ഗാനം.

നിരഞ്ചും ഡോക്ടര്‍ ലിങ്കണും പറയുന്നു, 'പേര് സൂചിപ്പിക്കുന്നത് പോലെ തോറ്റം പാട്ട് ഒരു വിജയഗാനമാണ്. കുട്ടിക്കാലത്ത് നമ്മള്‍ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും നെയ്തു കൂട്ടും. വളരുമ്പോള്‍ ആ ആഗ്രഹങ്ങള്‍ യാഥാര്ഥ്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. നിത്യജീവിതത്തില്‍ പൊരുതേണ്ടി വരുന്നു. എല്ലാ ദിവസവും വെല്ലുവിളികളെയും അരക്ഷിതാവസ്ഥയെയും വിമര്‍ശനങ്ങളേയും നേരിടേണ്ടി വരുന്നു. എന്നാലും ഒടുവില്‍ നമ്മള്‍ ആ തടസങ്ങളെയെല്ലാം മറികടന്ന് ലക്ഷ്യത്തില്‍ എത്തി ചേരും. ഓരോ മനുഷ്യരുടെയും ദൈനംദിന പ്രയത്നങ്ങളെ ഞങ്ങള്‍  ഈ ഗാനത്തിലൂടെ ആദരിക്കുകയാണ്.'

ഗാനം രചിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍. നിരഞ്ച് സുരേഷ് തന്നെയാണ് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജയകൃഷ്ണന്‍ ടി വി. എഡിറ്റിംഗ് ജോയല്‍ കവി. മ്യൂസിക്247ന്റെ ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.


'തോറ്റം പാട്ട്' കാണാന്‍ :  https://www.youtube.com/watch?v=DV-Kne3K2jw


 

niranj suresh first independent single thottampattu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES