ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ ദാസ് എന്ന നായിക മലയാളി മനസ്സിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് കണ്‍മഷി അടക്കമുള്ള സിനിമകളില്‍ അഭിനയിച്ച ശേഷം തമിഴ് സീരിയലുകളില്‍ സജീവമായി. അതിനിടയില്‍ ആയിരുന്നു വിവാഹം. അതോടെ ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നിത്യ ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്.
്
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയ്ക്ക് വിധി കര്‍ത്താവായി എത്തുന്ന നടി തന്റെ വിവാഹ ദിനത്തെ കുറിച്ച് തുറന്നുപറഞ്ഞതാണ്് ശ്രദ്ധ നേടുന്നത്.താന്‍ വിചാരിച്ച പോലെ അല്ല വിവാഹം നടന്നതെന്ന് നിത്യ ദാസ് പറയുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എന്നാല്‍ ചടങ്ങുകളൊന്നും ആഗ്രഹിച്ചത് പോലെയല്ല നടന്നത്. അതുകൊണ്ട് താന്‍ ഇപ്പോഴും ഭര്‍ത്താവിനോട് പറയുക അന്ന് നടന്നത് എന്റെ വിവാഹമല്ല എന്നാണെന്നും എന്റെ വിശ്വാസത്തില്‍ എന്റെ കല്യാണം കഴിഞ്ഞില്ല എന്നുമാണെന്ന് നിത്യ ദാസ് വെളിപ്പെടുത്തുന്നു.
നമ്മുടെ മോഡല്‍ താലിയല്ല അവര്‍ കഴുത്തില്‍ കെട്ടുക. അവരുടെ മംഗല്‍സൂത്ര എന്നാല്‍ കറുത്ത മുത്തുകള്‍ വച്ച ഒരു മാലയാണ്. വിവാഹസമയത്ത് ഇതല്ല താലി എന്ന് നമ്പൂതിരി പറഞ്ഞപ്പോള്‍, അവരുടെ വിശ്വാസം ഇതാണെന്ന് പറയുകയായിരുന്നു എന്നും കുഴപ്പമില്ല ഇത് മതിയെന്ന് പറയുകയായിരുന്നു എന്നും നിത്യ ദാസ് പറയുന്നു.
പുടമുറി കല്യാണമല്ലേ നമുക്ക്, അതിന് ഉള്ള പുടവ വാങ്ങാന്‍ അവരോട് പറഞ്ഞിരുന്നു അതവര്‍ മറന്നു. അവസാനം നെറ്റിയില്‍ വയ്ക്കാന്‍ സിന്ദൂരവും ഇല്ല, ലിപ്സ്റ്റിക് വച്ചാണ് അത് അഡ്ജസ്റ്റ് ചെയ്തത്.അഗ്രഹിച്ചത് പോലെ ഒരു വിവാഹം എനിക്ക് ഉണ്ടായിട്ടില്ല. ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് എന്റെ ആഗ്രഹമാണ് എന്ന് നിത്യ ദാസ് പറഞ്ഞപ്പോള്‍, ഞങ്ങള്‍ നിന്ന് അത് നടത്തി തരും എന്നാണ് ഷോയില്‍ മത്സരിയ്ക്കുന്ന എട്ട് താരജോഡികളും പറഞ്ഞത്.
2007 ല്‍ ആയിരുന്നു നിത്യ ദാസിന്റെയും കശ്മീരിയന്‍കാരനായ അരവിന്ദ് സിംഗിന്റെയും പ്രണയ വിവാഹം.