Latest News

ബോളിവുഡ് പ്രവേശനം ഉജ്ജ്വലമാക്കാൻ ഒരിങ്ങി നിത്യാ മേനോൻ; ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്ന മിഷൻ മംഗളിന്റെ പ്രചരണാർത്ഥം ജുഹുവിൽ പ്രമോഷൻ പരിപാടിയിൽ എത്തിയത് തകർപ്പൻ ലുക്കിൽ; ചിത്രവും വീഡിയോയും വൈറൽ

Malayalilife

ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മലയാളി താരം നിത്യാ മേനോൻ. തെന്നിന്ത്യയിലെ പ്രമുഖ താരമായി തിളങ്ങിയ ശേഷമാണ് നിത്യയുടെ ബോളിവുഡ് പ്രവേശനം. മിഷൻ മംഗളിലൂടെയാണ് നിത്യ ഹിന്ദിയിലും ചുവടുറപ്പിക്കുന്നത്. ചിത്രം തിയറ്ററിൽ എത്തുന്നതിനു മുമ്പായി മുംബൈയിലെ ജൂഹുവിൽ തിളങ്ങി നിത്യാമേനോൻ.

ഓഗസ്റ്റ് 15നാണ്‌ന് മിഷൻ മംഗൽ തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയിൽ ജുഹുവിൽ വച്ചു നടന്ന പ്രമോഷൻ പരിപാടിയിൽ നടി പങ്കെടുത്ത ചിത്രങ്ങൾ വൈറൽ ആവുകയാണ് സോഷ്യൽ മീഡിയയിൽ. അക്ഷയ് കുമാറിനെ നായകനാക്കി ജഗൻ ശക്തി സംവിധാനം ചെയ്യുന്ന മിഷൻ മംഗൽ ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറയുന്ന ചിത്രമാണ്. വിദ്യ ബാലൻ, തപ്‌സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനോൻ, ക്രിതി കുൽഹരി, ശർമൻ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Read more topics: # nithya menon exclusive mission
nithya menon exclusive mission

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES