Latest News

നിവിന്റെ പിറന്നാള്‍ ദിനത്തില്‍ നൊമ്പരമായി സുഹൃത്തിന്റെ വേര്‍പാട്; നിവിന്റെയും സിജു വിത്സന്റെയും ബാല്യകാലസുഹൃത്ത് വിട പറഞ്ഞു; ആത്മസുഹൃത്തിന് വിട ചൊല്ലാന്‍ നിറകണ്ണുകളോടെ എത്തി നടന്മാര്‍; നൊമ്പരമായി വീഡിയോ

Malayalilife
 നിവിന്റെ പിറന്നാള്‍ ദിനത്തില്‍ നൊമ്പരമായി സുഹൃത്തിന്റെ വേര്‍പാട്; നിവിന്റെയും സിജു വിത്സന്റെയും ബാല്യകാലസുഹൃത്ത് വിട പറഞ്ഞു; ആത്മസുഹൃത്തിന് വിട ചൊല്ലാന്‍ നിറകണ്ണുകളോടെ എത്തി നടന്മാര്‍; നൊമ്പരമായി വീഡിയോ

ഴിഞ്ഞ ദിവസം ആയിരുന്നു യുവ നടന്‍ നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനം, എന്നാല്‍ താരത്തിന്റെ പിറന്നാള്‍ ദിനം ഇത്തവണ വേദനാജനകമായിരുന്നു.നടന്റെ ബാല്യകാല സുഹൃത്തായ ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ നെവിന്‍ ചെറിയാന്‍ (38) കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. അപൂര്‍വ രോഗം ബാധിച്ചു അത്യാസന്ന നിലയില്‍ കഴിയുകയാണ് നെവിന്‍ അന്തരിച്ചത്, പിറന്നാള്‍ ദിനത്തില്‍ തന്റെ ആത്മസുഹൃത്തിന് അന്ത്യചുംബനം നല്കുന്ന വീഡിയോ ആണ് നൊമ്പരമായി മാറുന്നത്.

നിവിന്‍ പോളിയുടെയും നടന്‍ സിജു വില്‍സന്റെയും ബാല്യകാല സുഹൃത്ത് ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ നെവിന്‍ ചെറിയാന്‍ (38) ആണ് അപൂര്‍വ രോഗം ബാധിച്ച് മരിച്ചത്. അത്യാസന്ന നിലയിലായിരുന്ന നെവിന്റെ അന്ത്യം ഒക്ടോബര്‍ 11നായിരുന്നു. അമിയോട്രോപിക് ലാറ്ററല്‍ സ്‌ക്ളിറോസിസ് എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ചു കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു നെവിന്‍. വിദേശത്തു ജോലി ചെയ്യവേ ആണ് നെവിനു രോഗം സ്ഥിരീകരിക്കുന്നത്. 

നെവിന്റെ അന്ത്യശുശ്രൂഷയില്‍ പങ്കെടുക്കുന്ന നിവിന്‍ പോളിയുടെയും സിജു വില്‍സന്റെയും വിഡിയോയും പ്രേക്ഷകരില്‍ നൊമ്പരമാവുകയാണ്. അല്‍ഫോന്‍സ് പുത്രന്റെ അടുത്ത ബന്ധുകൂടിയാണ് നെവിന്‍ ചെറിയാന്‍

 

nivin pauly and siju wilson

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES