കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ തിരയുകയാണ് 'സ്റ്റാന്‍ലി'യെ. ഇപ്പോള്‍ ആരാണ് സ്റ്റാന്‍ലി? എന്ന ച!!ോദ്യം അവസാനിപ്പിച്ചുകൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നിവിന്‍ പോളി സ്റ്റാന്‍ലിയായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്‌സ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരുക്കുന്നത്.
കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. പൂജ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കിറുക്കനും കൂട്ടുകാരും എന്ന ടാഗ്ലൈനോട് കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
പക്കാ കോമഡി ചിത്രമായിട്ടാണ് സാറ്റര്‍ഡേ നൈറ്റ്‌സ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മിക്കുന്നത്.നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും അണിനിരക്കുന്നു. ചിത്രത്തിനായി നവീന്‍ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.
അസ്ലം കെ പുരയില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്കായി ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍: അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനര്‍: സുജിത്ത് സുധാകരന്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട് ഡയറക്ടര്‍: ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, കളറിസ്റ്റ്: ആശിര്‍വാദ് ഹദ്കര്‍, ഡി ഐ പ്രൈം ഫോക്കസ് മുംബയ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, ഓഡിയോഗ്രാഫി: രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍: അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രാഫര്‍: വിഷ്ണു ദേവ, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈന്‍: ആനന്ദ് ഡിസൈന്‍സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: കെ. സി. രവി, അസ്സോസിയേറ്റ് ഡയറക്ടര്‍: ദിനേഷ് മേനോന്‍.