മാനാവാനും..മനുഷ്യനാകാനും ചിത്രശലഭമാകാനും കഴിയുന്ന ഗന്ധര്‍വ്വന്‍! പി.പത്മരാജന്റെ രചനയില്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ ചിത്രത്തോട് കൂടി പത്മരാജന്‍ അരങ്ങൊഴിയുകയും ചെയ്തു.നിഥീഷ് ഭരത്വാജും സുപര്‍ണ ആനന്ദുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
തൂവാനത്തുമ്പികളിലും ഞാന്‍ഗന്ധര്‍വ്വനിലുമെല്ലാം പത്മരാജന്‍ ലൊക്കേഷന്‍ തേടിയിറിങ്ങിയ അനേകം കഥകളുണ്ട്. അത്തരത്തിലെരാു രംഗമായിരുന്നു ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ ഗന്ധര്‍വ്വ സംഗമത്തിന് സാക്ഷിയായ പാലമരം. പാലമരം പൂക്കൂമ്പോള്‍ പാലപ്പൂവിന്റെ ഗന്ധം പരക്കുമ്പോള്‍ നായികയുടെ അരികിലേക്ക് ചിത്രശലഭമായി പറന്നെത്തുന്ന ഗന്ധര്‍വ്വന്‍ കുടിയിരിക്കുന്നത്.

ഈ പാലമരത്തിലാണ്. ഇന്നും പത്മരാജന്റെ ഗന്ധര്‍വ്വന്‍ കുടിയിരിക്കുന്ന പാലമരം ഇവിടെയുണ്ട്. തൃശൂര്‍ പൊലീസ് അക്കാദമിയാണ് വേദി. ഷൂട്ടിങ്ങിനായി കൂറ്റന്‍ പാല മരം വേണം. അതിനായി സംവിധായകനും അണിയറ പ്രവര്‍ത്തകരും അലഞ്ഞത് കുറച്ചൊന്നുമല്ല. സിനിമയിലുടനീളം പാലപ്പൂ പൊഴിച്ചുകൊണ്ട് നില്‍ക്കുന്ന പാലമരം ഒടുവില്‍ കണ്ടെത്തിയത് തൃശ്ശൂരിലെ പോലീസ് അക്കാദമിക്കുള്ളിലെ കാട്ടില്‍. ഇപ്പോഴും പാലപ്പൂവിന്റെ ഗന്ധം പരത്തി ആ ഗന്ധര്‍വ്വ പാല പൊലീസ് അക്കാദമിയുടെ വനത്തില്‍ തലയയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
1991-ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വന്‍ സിനിമയുടെ തിരക്കഥയില്‍ ഒട്ടേറെ സീനുകളിലെ അവിഭാജ്യ ഘടകമായിരുന്നു പൂത്തുനില്‍ക്കുന്ന പാലമരം. പടര്‍ന്നു പന്തലിച്ച പാല മരവും പരിസരവും ചിത്രീകരണത്തിനു യോജിച്ചതു തന്നെയാണെങ്കിലും മറ്റൊരു പ്രശ്നം നേരിട്ടു. പാല പൂക്കുന്ന കാലമായിരുന്നില്ലന്ന്.
ഒടുവില്‍ ചിത്രത്തിന്റെ കലാസംവിധായകന്‍ തെര്‍മോക്കോള്‍ ഉപയോഗിച്ച് പാലപ്പൂക്കള്‍ സൃഷ്ടിച്ചെടുത്തു. പാലമരത്തില്‍ പൂക്കള്‍ നൂലില്‍കെട്ടിത്തൂക്കി. കാറ്റില്‍ പാലപ്പൂക്കള്‍ കൊഴിയുന്ന രംഗം ചിത്രീകരിച്ചത് തെര്‍മോക്കോള്‍ പൂക്കള്‍ വിതറിയാണ്.