Latest News

അനൂപ് മേനോന്റെ നായികയായി ബിഗ് ബോസ് സീസണ്‍ 4 താരം ദില്‍ഷ വെള്ളിത്തിരയിലേക്ക്; ഓ സിന്‍ഡ്രല്ല ഡിസംബര്‍ 7ന് തിയേറ്ററുകളില്‍

Malayalilife
അനൂപ് മേനോന്റെ നായികയായി ബിഗ് ബോസ് സീസണ്‍ 4 താരം ദില്‍ഷ വെള്ളിത്തിരയിലേക്ക്; ഓ സിന്‍ഡ്രല്ല ഡിസംബര്‍ 7ന് തിയേറ്ററുകളില്‍

നൂപ് മേനോന്‍ കഥയെഴുതി റെണോലസ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ സിന്‍ഡ്രെല്ല. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ബിഗ് ബോസ് സീസണ്‍ 4ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദില്‍ഷ പ്രസന്നന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റേതായ പോസ്റ്ററുകള്‍ ശ്രദ്ധ നേടിയിരുന്നു. ദില്‍ഷയെ ആയിരുന്നു പോസ്റ്ററില്‍ അവതരിപ്പിച്ചിരുന്നത്. ചിത്രം ഡിസംബര്‍ 7ന് റിലീസിനെത്തും.

മല്ലിക സുകുമാരന്‍, നന്ദു, മാല പാര്‍വതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ബാദുഷ എന്‍ എം, ശ്രീകാന്ത് മുരളി, ശ്രുതി രജനികാന്ത്, രാജ്കുമാര്‍ രാധാകൃഷ്ണന്‍, പാര്‍വതി എസ് രാധാകൃഷ്ണന്‍, സജല്‍ സുദര്‍ശനന്‍, ആഷിഷ് വര്‍ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്. മഹാദേവന്‍ തമ്പിയാണ് ഛായാ?ഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ കലാസംവിധാനം ദുന്ധു രാജീവ് രാധ. എഡിറ്റിംഗ്- സിയാന്‍ ശ്രീകാന്ത്, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എന്‍ എം, പ്രോജക്റ്റ് മാനേജര്‍- രാജ്കുമാര്‍ രാധാകൃഷ്ണന്‍, പശ്ചാത്തല സംഗീതം- നിനോയ് വര്‍ഗീസ്, ഡിഐ- ദീപക് ലീല മീഡിയ, വാര്‍ത്ത പ്രചാരണം- പി.ശിവപ്രസാദ്.

ohh cindrella film to release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES