തന്റെ ഏറ്റവും പുതിയ ചിത്രം 'നല്ല സമയ'ത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ക്ലീന്‍ 'എ' സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വിവരത്തോടൊപ്പം ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങുന്ന വിവരവും ചിത്രത്തിന്റെ റിലീസ് തീയതിയും ഒമര്‍ലുലു പങ്കുവെച്ചിട്ടുണ്ട്.
ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്. സംവിധായകന്റെ പോസ്റ്റ് ഇങ്ങനെ:
'നല്ല സമയം സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ 'എ' സര്‍ട്ടിഫിക്കറ്റ്, ട്രെയിലര്‍ ഇന്ന് 7.30ന്. സിനിമ തിയറ്ററുകളില്‍ നവംബര്‍ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിംഗ്',എന്നാണ് സെന്‍സറിംഗ് വിവരം പങ്കുവച്ച് ഒമല്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
ട്രയ്ലര്‍ ലോഞ്ച് ചെയ്യാന്‍ ഷക്കീല ഇന്ന് വൈകിട്ട് 7ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തും. ഒമര്‍ ലുലു, നായകന്‍ ഇര്‍ഷാദ് , വിജീഷ് എന്നിവരോടൊപ്പം പുതുമുഖ നായികമാരായ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. പ്രവാസിയായ കളന്തൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് റതിന്‍ രാധാകൃഷ്ണന്‍. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മാണം.
ബാബു ആന്റണി നയകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലുവിന്റെ മറ്റൊരു ചിത്രം. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.