ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബെറ്റ് വച്ച യുവാവിനെ കോഴിക്കോട് എത്തി നേരില്‍ കണ്ട് സംവിധായകന്‍ ഒമര്‍ ലുലു. ഒമറിനെ വെല്ലുവിളിച്ച് ബെറ്റുവച്ച നിഥിന്‍ നാരായണനോടൊപ്പമുള്ള ഫോട്ടോ സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനെ തോല്‍പ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെയാണ് സംവിധായകന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കഴിഞ്ഞ ദിവസം നടന്ന ടി 20 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ജയിക്കുമെന്ന പ്രഖ്യാപനം ഒമര്‍ നടത്തിയിരുന്നു. പാക്ക് ചെയിക്കുമെന്ന് ഞാന്‍ പറയുന്നു. സ്‌പോര്‍ട്‌സ് മാന്‍ഷിപ്പും, രാജ്യസ്‌നേഹവും രണ്ടും രണ്ടാണ്. ഇനി ദേശസ്‌നേഹം ഇല്ലേ എന്ന് പറഞ്ഞ് കമന്റു ചെയ്യുന്നവരോട് നൂറ് വര്‍ഷത്തോളം നമ്മളെ അടിമകളാക്കി ഒരുപാട് രാജ്യസ്‌നേഹമുള്ള ധീരന്‍മാരെ കൊന്ന് തള്ളി. നമ്മുടെ സമ്പത്ത് മുഴുവന്‍ കൈക്കലാക്കി അവസാനം രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് കൊടുക്കാന്‍ ശമ്പളം ഇല്ലാതെ വന്നപ്പോള്‍ നമ്മുടെ നാട്ടില്‍ നിന്ന് പോയ ഇംഗ്ലീഷുകാര്‍ ചെയ്ത അത്ര ക്രൂരതകള്‍ പാകിസ്താന്‍ നമ്മളോട് ചെയ്തട്ടില്ല എന്നാണ് ഒമര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ക്രിക്കറ്റ് ഒരു കായികയിനമാണെന്നും പാക്കിസ്ഥാന്റെ തിരിച്ചുവരവ് ഗംഭീരമായിരുന്നെന്നും ഒമര്‍ പറഞ്ഞു.
ഒമറിന്റെ പോസ്റ്റിനു താഴെ അനവധി ആളുകളാണ് പ്രാഖ്യാപനത്തെ എതിര്‍ത്തു കൊണ്ട് കമന്റു ചെയ്തതത്. അതിലൊരാളാണ് പാക്കിസ്ഥാന്‍ തോല്‍ക്കും അഞ്ചു ലക്ഷം രൂപയ്ക്കു ബെറ്റിനുണ്ടോ എന്നു ഒമറിനോടു ചോദിച്ചത്. ഓക്കെ ഡണ്‍എന്നായിരുന്നു ഒമറിന്റെ മറുപടി.
ഒടുവില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടപ്പോള്‍ പോസ്റ്റിനു താഴെ ആരാധകര്‍ വീണ്ടുമെത്തി അഞ്ചു ലക്ഷം രൂപ കൊടുക്കുന്നില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. അങ്ങനെ ബെറ്റില്‍ ജയിച്ച നിതിന്‍ നാരായണിനെ കാണാന്‍ ഒമര്‍ കോഴിക്കോട് എത്തിയിരിക്കുകയാണ്.
എന്നെ ബെറ്റില്‍ തോല്‍പ്പിച്ച ചങ്ക് ബ്രോ എന്ന അടിക്കുറിപ്പോടെയാണ് ഒമര്‍ നിതിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതിപ്പോ ചെക്കെവിടെ ചെക്കന്‍ മാത്രമുളളല്ലോ എന്നാണ് പോസ്റ്റിനു താഴെയുളള ആരാധകരുടെ ചോദ്യം.
ഹാപ്പി വെഡ്ഡിങ്എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേയ്ക്കു കടന്നു വന്നയാളാണ് ഒമര്‍ ലുലു. പിന്നീട് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങളും ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങി.ഒരു അഡാര്‍ ലൗഎന്ന ചിത്രത്തിലെ ഗാനം ദേശീയതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലൂടെ പ്രിയ വാര്യര്‍, റോഷന്‍ എന്നിവരും പ്രശസ്തി നേടി.ഇര്‍ഷാദ് പ്രധാന കഥാപാത്രമായെത്തുന്ന നല്ല സമയംആണ് ഒമറിന്റെ പുതിയ ചിത്രം.പുതു മുഖ താരങ്ങളാണ് ചിത്രത്തില്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.