ശ്രീനാഥ് ഭാസിയെ പരോക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ എത്തിയതെന്നും, ഇനിയും അഭിനയിക്കുമെന്നും അല്ലെങ്കില്‍ വാര്‍ക്കപണിക്ക് പോകുമെന്നും ശ്രീനാഥ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് സംവിധായകന്‍ പരോക്ഷമായി വിമര്‍ശിക്കുന്നത്.
ഒരു പ്രമുഖ നടന് സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഒമര്‍ ലുലു കുറിച്ച വാക്കുകള്‍ ഇങ്ങനെ, ''സിനിമയില്‍ നിന്ന് വിലക്കിയാല്‍ വാര്‍ക്ക പണിക്ക് പോകും..ഈ വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ ?ഒരു ദിവസം ആ ജോലിക്ക് പോവൂ എന്നിട്ട്ഇമ്മാതിരി തള്ള് ഒക്കെ പോരെ മോനെ..''. അതുപോലെ അതേ പോസ്റ്റില്‍ അദ്ദേഹം കുറിച്ച മറ്റൊരു വാചകവും ശ്രദ്ധ നേടുന്നുണ്ട്.
അതിപ്രകാരമാണ്, ''ഞാന്‍ സിവില്‍ എന്‍ജിനീയറിങ് ആണ് പഠിച്ചത്.. 3 മാസം സൈറ്റ് സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്തു.. വാര്‍ക്ക പണിയുടെ ബുദ്ധിമുട്ട്.. ഹെന്റമ്മോ ആ ചൂട് ഇപ്പോഴും മനസ്സില്‍ ഉണ്ട്..''. ഒമര്‍ കുറിച്ചു.
അതേസമയം, അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായുള്ള ഒത്തുതീര്‍പ്പിന് പിന്നാലെയാണ് ശ്രിനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 21നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചട്ടമ്പി സിനിമയുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിമുഖം നടത്തുന്നതിനിടെയാണ് ശ്രിനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. ഇതേതുടര്‍ന്ന് അവതാരക പൊലീസിനും വനിതാ കമ്മീഷനും സിനിമ സംഘടനകള്‍ക്കും പരാതി നല്‍കിയിരുന്നു.