രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഒരു കട്ടില്‍ ഒരു മുറി എന്നു നാമകരണം ചെയ്തിരിക്കുന്നു.
പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരന്‍ .ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരുടെ ഒഫീഷ്യല്‍ പേജിലുടെയാണ് ഇന്നു വൈകുന്നേരം പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നത്.റോമാന്റിക് കോമഡിത്രില്ലര്‍ ' (റോം കോം) ജോണറ്‌ലുള്ള ചിത്രമാണിത്.
മെട്രോ നഗരത്തില്‍ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീഡ്ര പ്രണയത്തിന്റെ കഥയാണ്തികഞ്ഞ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണന്‍, എന്നിവരും പൂര്‍ണ്ണിമാഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിജയരാഘവന്‍, ഷമ്മി തിലകന്‍, ശ്രുതി രാമചന്ദ്രന്‍ ,ജനാര്‍ദ്ദനന്‍, ജാഫര്‍ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ്, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - ഹിഷാം അബ്ദുല്‍ വഹാബ്
ഛായാഗ്രഹണം... എല്‍ദോസ് നിരപ്പില്‍
എഡിറ്റിംഗ്.
.മനോജ് സി.എസ്
കലാ സംവിധാനം അരുണ്‍കട്ടപ്പന
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എം.എസ്.ബാബുരാജ്.
പ്രൊഡക്ഷന്‍ കണ്‍ മാളര്‍ - എല്‍ദോ സെല്‍വരാജ്.
സപ്ത തരംഗ് ക്രിയേഷന്‍സ് വിക്രമാദിത്യാ ഫിലിംസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.സപ്ത തരംഗ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
വാഴൂര്‍ ജോസ്.