Latest News

മലയാള സിനിമയില്‍ ആദ്യമായി 250ലധികം സിനിമാ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പ്രദര്‍ശനം; സോന മലയാളത്തില്‍ ശ്രദ്ധേയവേഷത്തിലെത്തുന്ന പച്ചമാങ്ങ സിനിമ ഉടന്‍ തീയറ്ററുകളിലേക്ക്

Malayalilife
മലയാള സിനിമയില്‍ ആദ്യമായി 250ലധികം സിനിമാ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പ്രദര്‍ശനം; സോന മലയാളത്തില്‍ ശ്രദ്ധേയവേഷത്തിലെത്തുന്ന പച്ചമാങ്ങ സിനിമ ഉടന്‍ തീയറ്ററുകളിലേക്ക്

ലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമയുടെ പോസ്റ്റർ സിനിമയുടെ മുന്നിലും, പിന്നിലും പ്രവർത്തിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട അംഗങ്ങളുടെ ഫെയ്സ്ബുക്കിലൂടെ പുറത്തു വരുന്നു. പച്ചമാങ്ങ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് സെപ്റ്റംബർ 20 വെള്ളിയാഴ്ച 250 ഓളം സിനിമ പ്രവർത്തകരുടെ ഫെയ്സ്ബുക്കിലൂടെ പുറത്തിറങ്ങുന്നത്.

താരങ്ങളും, സാങ്കേതികപ്രവർത്തകരും, നിർമ്മാതാക്കളും ഇതിൽ കണ്ണിചേരും. താരങ്ങൾ, സംവിധായകർ, നിർമ്മാതാക്കൾ, വിതരണക്കാർ, തിരക്കഥാകൃത്തുകൾ, എഡിറ്റർമാർ, ഗാന രചയിതാക്കൾ, ഗായകർ, സംഗീത സംവിധായകർ, ഛായാഗ്രാഹകർ, കലാസംവിധായകർ, മേക്കപ്പ്മെൻ, വസ്ത്രാലങ്കാര വിദഗ്ധർ, പ്രൊഡക്ഷൻ കൺട്രോളർമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്, പ്രൊഡക്ഷൻ മാനേജേഴ്സ്,

ഫൈറ്റ് മാസ്റ്റർമാർ, ഫൈറ്റേഴ്സ്, ലൊക്കേഷൻ മാനേജേഴ്സ്, സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്, സ്പോട്ട് എഡിറ്റർമാർ, ഔട്ട് ഡോർ യൂണിറ്റ് ഉടമകൾ, ക്രെയിൻ ഉടമകൾ, ക്രെയിൻ ഓപ്പറേറ്റേഴ്സ്, യൂണിറ്റംഗങ്ങൾ, സ്റ്റുഡിയോ ഉടമകൾ, ടെക്നീഷ്യൻസ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പി.ആർ.ഒ, ഫിലിം ജേർണലിസ്റ്റുകൾ, അസോസിയേറ്റ് ഡയറക്ടർമാർ, അസിസ്റ്റന്റ് ഡയറക്ടർമാർ

Image result for pacha manga upcoming movie
 

അസോസിയേറ്റ് ക്യാമറാമാൻമാർ, അസിസ്റ്റന്റ് ക്യാമറമാൻമാർ, ആർട്ട് അസിസ്റ്റന്റ്മാർ, മേക്കപ്പ് അസിസ്റ്റന്റ്മാർ, കോസ്റ്റ്യൂം അസിസ്റ്റൻറ് മാർ , ജൂനിയർ ആർട്ടിസ്റ്റുകൾ, ജൂനിയർ ആർട്ടിസ്റ്റ് സപ്ലയർമാർ ,ഡ്രൈവേഴ്സ്, പോസ്റ്റർ ഡിസൈനേഴ്സ്,

പ്രൊഡക്ഷൻ അസിസ്റ്റന്റ്മാർ, മെസ്സ് കോൺട്രാക്റ്റേഴ്സ്, ലെയ്സൺ ഓഫീസേഴ്സ്, ഫിനാൻസ് കൺട്രോളർമാർ, ആഡിയോ, വീഡിയോ കമ്പനികൾ,ക്യാമറ ഓപ്പറേറ്റേഴ്സ്, സൗണ്ട് മിക്സിംഗ് എഞ്ചിനിയേഴ്സ്, തിയ്യറ്റർ ഉടമകൾ, തിയ്യറ്റർ സ്റ്റാഫ് , ഓൺലൈൻ പാർട്ട്ണേഴ്സ് ഇവരിൽ നിന്നും ഓരോ വിഭാഗത്തിലെയും അഞ്ചു വീതം പേരുടെ ഫെയ്സ് ബുക്കിലൂടെയാണ് റിലീസ്.

Read more topics: # pacha manga movie poster
pacha manga movie poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES