Latest News

സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചു; ഭയന്ന് വിറച്ച് ജീവിക്കേണ്ട സാഹചര്യം പോലും ഉണ്ടായി; 12 വര്‍ഷമായി രണ്ടു പുരുഷന്‍മാര്‍ എന്നെ ഫോളോ ചെയ്യുകയാണ്: പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിച്ചു; ഭയന്ന് വിറച്ച് ജീവിക്കേണ്ട സാഹചര്യം പോലും ഉണ്ടായി; 12 വര്‍ഷമായി രണ്ടു പുരുഷന്‍മാര്‍ എന്നെ ഫോളോ ചെയ്യുകയാണ്: പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

സിനിമയില്‍ അഭിനയിക്കുന്ന കാലം മുതല്‍ വിവിധ കോണുകളില്‍ നിന്ന് സ്റ്റോക്കിങ് അനുഭവിക്കുകയാണെന്ന പാര്‍വ്വതി തിരുവോത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്തിടെ ന്യൂസ് മിനിറ്റിന് വേണ്ടി ചിന്‍മയി അവതാരകയെത്തിയ ഷോയിലായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍..

പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ

രണ്ട് വര്‍ഷം മുമ്പ് വരെ ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു, അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഈ കഥ ആരംഭിക്കുന്നത്. ......രണ്ട് പുരുഷന്മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു എന്നാണ് പാര്‍വതി പറയുന്നത്.

രണ്ട് പുരുഷന്‍മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വരുമായിരുന്നു. താന്‍ അവരുമായി പ്രണയത്തിലാണ് എന്നൊക്കെ പറഞ്ഞു പരത്തി. ഈ സംഭവങ്ങളെല്ലാം തന്നെ തളര്‍ത്തിയിരുന്നു. പൊലീസ് ഇടപെട്ടിട്ടും ഫലം ഉണ്ടായിരുന്നില്ല. അവര്‍ തന്നെ കൊല്ലുകയോ ആസിഡ് ഒഴിക്കുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്‌തേനേ.

ഭാഗ്യം കൊണ്ട് അതൊന്നും സംഭവിച്ചില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി വിവിധ തരത്തില്‍ അതിക്രമിക്കുകയാണ്. തന്റെ കുടുംബത്തെ കുറിച്ച മോശം പറയുക, ഫെയ്‌സ്ബുക്കില്‍ അധിക്ഷേപകരമായ കാര്യങ്ങള്‍ എഴുതുക. വീട് തേടി വരിക അങ്ങനെ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായി. അവരെ എത്ര ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നില്ല. 

ഒരു വ്യക്തി ഞാന്‍ എവിടെ പോകുന്നോ അവിടെ വരുമായിരുന്നു. ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.അതുകൊണ്ട് തന്നെ എനിക്ക് പുറത്തിറങ്ങാന്‍ പേടിയായിരുന്നു. ഒരിക്കല്‍ ഇയാള്‍ ഒരു പാക്കേജുമായി വന്നു..
സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്യൂരിറ്റിയുമായി കയര്‍ത്തു.ആ പാക്കേജ് അവിടെ ഉപേക്ഷിച്ചു പോയി. 

പോലീസിനെ വിളിച്ചു വിവരം അറിയിക്കാമെന്നും മൊഴിനല്‍കണമെന്നും സെക്യൂരിറ്റിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം എതിര്‍ത്തു. എനിക്ക് രണ്ട് മക്കളുണ്ട്, സ്റ്റേഷനില്‍ പോകാന്‍ കഴിയില്ല എന്ന് പറഞ്ഞു. പോലീസിനെ ഒരുപാട് പേര്‍ക്ക് ഭയമാണ്. അതുകൊണ്ടായിരിക്കാം ഇങ്ങനെ അദ്ദേഹം പ്രതികരിച്ചത്. എനിക്ക് എന്റെ അവകാശത്തെക്കുറിച്ച് അറിയാം. സാധാരണ ഒരാള്‍ക്ക് അവരുടെ അവകാശത്തെക്കുറിച്ചോ അവര്‍ നില്‍ക്കുന്നത് ശരിയുടെ പക്ഷത്താണോ എന്ന് തിരിച്ചറിയുന്നില്ലെന്നും നടി പറഞ്ഞു.

Read more topics: # പാര്‍വ്വതി
parvathy thiruvoth About stalking

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES