ഇടവേളയ്ക്ക ശേഷം പാര്‍വതി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഉയരെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രതീക്ഷയോടെ കാത്തിരുന്ന പാര്‍വ്വതി ചിത്രം 'ഉയരെ'യുടെ ട്രെയിലര്‍ യൂട്യൂബിലെത്തി. പാര്‍വ്വതി , ആസിഫ് അലി, ടൊവിനോ തോമസ്, പ്രതാപ് പോത്തന്‍ എന്നിവരടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ ഉണ്ടാവുക.
മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചയാളാണ് മനു അശോകന്‍. നായികാപ്രാധാന്യമുള്ള ചിത്രമാണ് 'ഉയരെ' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. നായികയായ പാര്‍വതിക്കൊപ്പം സിനിമ നിര്‍മ്മിക്കുന്നത് മൂന്ന് സ്ത്രീകളാ
നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിര്‍മാണം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ മേക്ക്അപ് വിഭാഗത്തിലും വനിതകള്‍ തന്നെയാണ് ഉള്ളത്.