Latest News

അടി കപ്യാരെ കൂട്ടമണിക്ക് ശേഷം വീണ്ടും അജുവും ധ്യാനും നീരജും; പാതിരാ കുര്‍ബാനയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 അടി കപ്യാരെ കൂട്ടമണിക്ക് ശേഷം വീണ്ടും അജുവും ധ്യാനും നീരജും; പാതിരാ കുര്‍ബാനയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ടി കപ്യാരേ കൂട്ടമണിക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതന്‍ ആയ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം'പാതിരാ കുര്‍ബാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ജൂഡ് ആന്റണി, ജി മാര്‍ത്താണ്ഡന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിനയ് ജോസ് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്.

ബ്ളുലൈന്‍ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ധ്യാന്‍ ശ്രീനിവാസന്റെതാണ്. റോബി വര്‍ഗ്ഗീസ് രാജ്-ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-ഷാന്‍ റഹ്മാന്‍,എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍ നര്‍മത്തിനൊപ്പം ഹൊററിനും പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ബ്ളുലൈന്‍ മൂവീസ് ആണ്. അടുത്ത വര്‍ഷം ആദ്യത്തോടു കൂടി ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖ നായികമാരായിരിക്കും ചിത്രത്തില്‍ ഉള്ളെതെന്നാണ് അറിയാന്‍ കഴിയുന്നത്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

pathira kurbana movie first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES