പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. പേളിയും ശ്രിനിഷും മാത്രമല്ല കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് പേളി എത്താറുണ്ട്. കഴിഞ്ഞ ദിവസമാണ് പേര്‍ളിയുടെ കുടുംബത്തിലെ പുതിയ സന്തോഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയത്. താരത്തിന്റെ സഹോദരിയുടെ വിവാഹം ആയിരുന്നു അത്. എന്നാല്‍, ഇപ്പോഴിതാ. വിവാഹത്തിന്റെ സന്തോഷം അവസാനിക്കും മുന്നേ പേര്‍ളിയുടെ കുടുംബത്തെ തേടി എത്തിയിരിക്കുന്നത് ഒരു ദുഃഖവാര്‍ത്തയാണ്.
പേര്‍ളിയുടെ പിതാവ് മാണി വി പോളിന്റെ സഹോദരന്‍ ഡേവിസ് വി പോളിന്റെ മരണ വാര്‍ത്തയാണത്. രണ്ടു ദിവസം മുന്നേ നടന്ന് പേര്‍ളിയുടെ അനിയത്തി റേച്ചലിന്റെ വിവാഹ ആഘോഷത്തിലും മറ്റും സജീവമായി പങ്കെടുത്ത ഡേവിസ് എന്ന ഡെവി അങ്കിളിന്റെ പെട്ടെന്നുള്ള മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ തളര്‍ന്നിരിക്കുകയാണ് പേര്‍ളിയുടെ കുടുംബം.
കൊച്ചിയിലെ പേര്‍ളിയുടെ വീട്ടില്‍ തന്നെയാണ് ഡേവിസും കുടുംബവും താമസിക്കുന്നത്. കൂട്ടുകുടുംബം പോലെയാണ് താമസിക്കുന്നതെന്ന വിശേഷം പേര്‍ളി മാണി തന്നെ തന്റെ വീഡിയോകളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഡാഡിയേയും ഡെവി അങ്കിളിനേയും കണ്ടാണ് വളര്‍ന്നതെന്നും ഏറ്റവും വലിയ അനുഗ്രഹമാണ് ഈ കുടുംബം എന്നും പേര്‍ളി മാണി പറഞ്ഞിട്ടുണ്ട്.
മാണി വി പോളും ഡേവിസും സഹോദരന്മാര്‍ ആണെങ്കിലും സുഹൃത്തുക്കളെ പോലെയാണെന്നും രണ്ടു പേരുടെയും കുടുംബം വളരെ സന്തോഷത്തോടെയും ഒത്തൊരുമയോടെയും ആണ് ഒരുമിച്ചു കഴിഞ്ഞിരുന്നത്. പേര്‍ളി മാണിയുടെ അമ്മയുടെ അനിയത്തിയെ തന്നെയാണ് ഡേവിസ് പോള്‍ വിവാഹം ചെയ്തത്. അതിനാല്‍ തന്നെ, അപ്രതീക്ഷിതമായി എത്തിയ മരണ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ഡേവിസിന്റെ കുടുംബം. ശരത്, ശ്രദ്ധ, റിമീറ്റ എന്നിവരാണ് മക്കള്‍.