Latest News

ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ഡയപ്പറുകൾ മാറ്റിയും ഉറക്കമില്ലാത്ത രാത്രികൾ കൊണ്ടും ആഘോഷിക്കുന്നു; ഇനി എന്നേക്കും ഒരുമിച്ച്: റേച്ചൽ മാണി

Malayalilife
ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ഡയപ്പറുകൾ മാറ്റിയും ഉറക്കമില്ലാത്ത രാത്രികൾ കൊണ്ടും ആഘോഷിക്കുന്നു; ഇനി എന്നേക്കും ഒരുമിച്ച്: റേച്ചൽ മാണി

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാൽ താരത്തെ പോലെ തന്നെ  അനിയത്തി റേച്ചൽ മാണിയും പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. റേച്ചലിന് ഒരു ആൺകുട്ടി ജൂൺ 26നാണ്  ജനിക്കുന്നത്. ഫോട്ടോഗ്രാഫറായ റൂബെൻ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്.

ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന റേച്ചൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ‘ഞങ്ങൾക്ക് ഒന്നാം വിവാഹ വാർഷിക ആശംസകൾ…. ഞങ്ങളുടെ വിവാഹം കഴിഞ്ഞുള്ള 365 ദിവസങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും അതിശയകരവുമായിരുന്നു.’ ‘ഞങ്ങളുടെ കുഞ്ഞ് മകൻ റെയ്നെന്ന വിലയേറിയ സമ്മാനം ഞങ്ങൾ കൈയ്യിൽ പിടിക്കുമ്പോൾ ജീവിതം കൂടുതൽ മധുരമുള്ളതാകുന്നു.’ ‘ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ഡയപ്പറുകൾ മാറ്റിയും ഉറക്കമില്ലാത്ത രാത്രികൾ കൊണ്ടും ആഘോഷിക്കുന്നു. ഇതിലും മനോഹരമായ ഒരു ജീവിതം എനിക്ക് ചോദിക്കാൻ കഴിയില്ലെന്ന് ഞാൻ മനസിലാക്കുന്നു.’

‘ഒരു വർഷം പൂർത്തിയായി… ഇനി എന്നേക്കും ഒരുമിച്ച്’ എന്നാണ് റേച്ചൽ കുറിച്ചത്. ഒപ്പം മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും റേച്ചൽ പങ്കുവെച്ചു. അതേസമയം റേച്ചലിന്റെ സഹോദരിയും നടിയും അവതാരകയുമായ സ്വർ​ഗത്തിൽ കൂട്ടിയിണക്കിയ ജോഡികൾ. എന്റെ പ്രിയ സഹോദരി റേച്ചൽ മാണി ഇപ്പോൾ മിസിസ് റൂബെൻ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാൻ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനിൽക്കട്ടെ.’നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നാണ് കുറിച്ചത്.

pearle maaney sister first wedding anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES