Latest News

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപ; 30 സെക്കന്‍ഡ് റീല്‍സിന് 2 ലക്ഷം രൂപ; ഒപ്പം വിമാന ടിക്കറ്റും ആവശ്യം; അമല ഷാജിക്കെതിരെ നടന്‍ പിരിയന്‍; നടന്റെ ആരോപണത്തിനെതിരെ സോഷ്യല്‍മീഡിയ

Malayalilife
 ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപ; 30 സെക്കന്‍ഡ് റീല്‍സിന് 2 ലക്ഷം രൂപ; ഒപ്പം വിമാന ടിക്കറ്റും ആവശ്യം; അമല ഷാജിക്കെതിരെ നടന്‍ പിരിയന്‍; നടന്റെ ആരോപണത്തിനെതിരെ സോഷ്യല്‍മീഡിയ

ന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധ നേടിയ അമല ഷാജിക്കെതിരെ തമിഴ് താരം പിരിയന്‍. 30 സെക്കന്‍ഡുള്ള സിനിമയുടെ പ്രമോഷന് വേണ്ടി അമല രണ്ട് ലക്ഷം രൂപ ചോദിച്ചു എന്നാണ് പരിയന്‍ പറയുന്നത്. 'അരണം' എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വച്ചായിരുന്നു ഈ വെളിപ്പെടുത്തല്‍

ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തു കൊണ്ടു വരാനുള്ള കഷ്ടപ്പാടിനെ കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തമാടുന്ന പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്. നായികയ്ക്ക് പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് വെണ്ടും രണ്ട് സെക്കന്‍ഡിന് അമ്പതിനായിരം ചോദിക്കുന്നത്. കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാന്‍ ചോദിച്ചു. 30 സെക്കന്‍ഡ് റീല്‍സ് സര്‍ എന്ന് പറഞ്ഞു. 30 സെക്കന്‍ഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു.

ആ പൈസ വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന് ഞാന്‍ പറഞ്ഞു. വിമാന ടിക്കറ്റ് വരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങി പോയി. ഞാന്‍ പോലും ഫ്‌ലൈറ്റില്‍ പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്‌ലൈറ്റില്‍ കൊണ്ടു വരുന്നതെന്നും ചോദിച്ചിരുന്നു.

ഇവരൊക്കെ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അല്ല ലോകം. എത്രയോ നല്ല സിനിമാ മാസികകളില്‍ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകള്‍ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്'' എന്നാണ് പിരിയന്‍ പറയുന്നത്.

എന്നാല്‍ ഇവരെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേരാണ് രംഗത്ത് വന്നിരിക്കുന്നത്. അമലയ്ക്ക് അവരുടെ പ്രതിഫലം നിശ്ചയിക്കാന്‍ അവകാശം ഉണ്ടെന്നും താല്‍പ്പര്യമില്ലെങ്കില്‍ വിട്ടുകളയണമെന്നും ഒട്ടേറെ പേര്‍ കുറിച്ചു. ''സിനിമയുടെ പബ്ലിസിറ്റിയ്ക്കായി അവരെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല, ചോദിച്ച പ്രതിഫലം കൊടുക്കാന്‍ സാധിക്കില്ല എന്നതുകൊണ്ട് പ്രമോഷനിടെ അവരെ എന്തിന് അപമാനിക്കണമെന്നും അവര്‍ ചോദിക്കുന്നു

തമിഴ് ഗാനരചയിതാവായ ലിറിസിസ്റ്റ് പിരിയന്റെ ആദ്യ സംവിധാന സംരംഭമാണ് അരണം. പിരിയന്‍, ലഗുബറന്‍, വര്‍ഷ, കീര്‍ത്തന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജന്‍ മാധവാണ് ഈ ഹൊറര്‍ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
 

piriyan against amala shaji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES