പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിവേക് ഒബ്‌റോയ് ചെയ്ത പ്രൊമോഷനാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററിനു പുറത്തായിരുന്നു വിവേക് ഒബ്‌റോയിയുടെ ചായവിതരണം. മുംബൈയില്‍ നടന്ന പ്രീമിയര്‍ ഷോക്കിടെയാണ് സംഭവം. വീട്ടുകാരോടൊപ്പമാണ് കങ്കണ റണൗട്ട് മോദിയുടെ വിജയം ആഘോഷിച്ചത്. പലഹാരമുണ്ടാക്കി വീട്ടകാര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന ചിത്രം കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
മോദിജിയോടൊപ്പം ഒരു രാഷ്ട്രമെന്ന നിലയ്ക്ക് മുന്നോട്ടു നീങ്ങാന്‍ നമ്മള്‍ തയ്യാറെടുത്തു കഴിഞ്ഞെന്നും അതിനെക്കാള്‍ അമൂല്യമായി മറ്റൊന്നില്ലെന്നും അക്ഷരാര്‍ത്ഥത്തില്‍ താനിപ്പോള്‍ ഭൂമിക്കു മുകളിലാണെന്നും കങ്കണ പോസ്റ്റ് ചെയ്തു.