Latest News

അച്ഛന്റെ കെെയ്യില്‍ നിന്നുമെടുത്തതിന് പിണങ്ങിയ നക്ഷത്ര; ചിത്രം പങ്കുവച്ച് പൂർണിമ

Malayalilife
 അച്ഛന്റെ കെെയ്യില്‍ നിന്നുമെടുത്തതിന് പിണങ്ങിയ നക്ഷത്ര; ചിത്രം പങ്കുവച്ച് പൂർണിമ

മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും  2002 ലായിരുന്നു വിവാഹിതരായത്. കുടുംബത്തിന്റെയും , മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമ സജീവ സാന്നിധ്യമാണ്. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പൂർണിമയുടെ  പ്രാണ എന്ന പേരിലുള്ള വാസ്ത സ്ഥാപനം ശ്രദ്ധ നേടിയിരുന്നു. ഇതിനിടയിൽ പൂർണിമ വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്‌തു.

എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ പൂർണിമ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരം ഏവരുടെയും ശ്രദ്ധ പിടിച്ചു  പറ്റുന്നത് രസകരമായൊരു ചിത്രവുമായിട്ടാണ് . താരം തന്റെ മകകൾക്കൊപ്പം ഉള്ള ചിത്രമാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പൂര്‍ണിമ ചിത്രം പങ്കുവച്ചിരിക്കുന്നത് ക്വാറന്റെെന്‍ സമയത്ത് പഴയ ഫോട്ടോകള്‍ കുത്തിപ്പൊക്കിയപ്പോള്‍ കിട്ടിയതെന്ന് പറഞ്ഞു കൊണ്ടായിരുന്നു.

പ്രാര്‍ഥനയ്ക്ക് ആറ് വയസും നക്ഷത്രയ്ക്ക് നാല് മാസവുമായിരുന്നു അന്ന് പ്രായമെന്നും താരം പറയുന്നു. അച്ഛന്റെ കെെയ്യില്‍ നിന്നും എടുത്തതിന്റെ പിണക്കത്തിലാണ് നക്ഷത്രയെന്നും പൂര്‍ണിമ അതോടൊപ്പം ചേർത്തിരുന്നു. തങ്ങള്‍ മൂന്നു പേരും ഒന്നിച്ചുള്ള ആദ്യ ചിത്രമാണ് ഇത് എന്നും ഈ ചിത്രം ഇന്ദ്രജിത്തിന് ഓർമ്മയുണ്ടോ എന്നും പൂർണിമ ചോദിക്കുന്നു.
 

poornima indrajith shared old pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES