മലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇവരുടെ മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം തന്റെ പഴയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുളള താരം ഇപ്പോള്‍ കോളേജില്‍ പഠിക്കുമ്പോഴുളള തന്റെ ആദ്യ ഫോട്ടോഷൂട്ടിന്റെ ചിത്രവും ഓര്‍മ്മകളും പങ്കുവച്ചിരിക്കയാണ്.
മലയാളത്തിലെ ഒരു സൂപ്പര്‍ നായികയുടെ പഴയകാല ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. കോളേജ് പഠനകാലത്തെ തന്റെ ചിത്രം പൂര്‍ണിമ തന്നെയാണ് പങ്കുവച്ചിരിക്കുന്നതും. ഞാന്‍ ഇന്ന് ഈ ചിത്രം കണ്ടപ്പോള്‍ ഒരു പോസ്റ്റ് ഇടാന്‍ പറ്റിയ ചിത്രം ആണല്ലോ എന്നാണ് കരുതിയത്. 1997ലാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 18 വയസ്സായിരുന്നു പ്രായം. കോളേജില്‍ ഡിഗ്രി ആദ്യ വര്‍ഷം പഠിക്കുകയായിരുന്നു. ആ ചിത്രം എടുത്ത് ഇപ്പോള്‍ 22 വര്‍ഷം പിന്നിട്ടിരിക്കയാണ്. സോഷ്യല്‍ മീഡിയയും സ്മാര്‍ട് ഫോണും ഒക്കെ ഉപയോഗിച്ച് തുടങ്ങും മുന്‍പത്തെ പൂര്‍ണിമയാണ് ഇത്. നന്നായി കട്ടിക്ക് പശ ഉപയോഗിച്ച് ഒട്ടിച്ച കണ്‍പീലികള്‍ ചിമ്മാന്‍ ശ്രമിച്ച് ക്യാമറയ്ക്ക് മുന്നില്‍ ഇരുന്നപ്പോള്‍ ഞാന്‍ എന്തൊക്കെയാണ് ചിന്തിച്ചതെന്ന് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അക്കാലത്തെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ രാജന്‍ പോളാണ് ചിത്രം പകര്‍ത്തിയത്. വനിതയുടെ കവര്‍ ഫോട്ടോയില്‍ വരുന്നത് എത്രത്തോളം വലിയ കാര്യമാണെന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. അത് എന്ത്ര വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു തന്നു. കവര്‍ ഫോട്ടോയായി തന്റെ ചിത്രം വരുമ്പോള്‍ ലഭിക്കുന്ന കയ്യടികളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചും 18 വയസ്സുളള ഒരു കുട്ടി എങ്ങിനെ എത്ര കൗതുകത്തോടെ ചിന്തിച്ചുവെന്നും താന്‍ ഓര്‍ക്കുന്നതായി പൂര്‍ണിമ കുറിക്കുന്നു. എന്റെ സ്വപ്ന ലോകത്തേക്കുളള ആദ്യത്തെ ചുവട് വയ്പ്പാണ് അതെന്ന് താന്‍ ഓര്‍ക്കുന്നതായും പൂര്‍ണിമ പറയുന്നു.
സ്വപ്നങ്ങളെല്ലാം സത്യമാണ്. ഞാന്‍ ഇന്ന് എവിടെയാണോ അവിടെ എത്താന്‍ കാരണം ഞാന്‍ അത് സ്വപ്നം കണ്ടത് കൊണ്ടാണ്. അതുകൊണ്ട് വലിയ സ്വപ്നങ്ങള്‍ കാണു. അതൊക്കെ തന്റെ യഥാര്‍ത്ഥ മുഖങ്ങളാണെന്നും അതിശയത്തോടെ പൂര്‍ണിമ കുറിക്കുന്നു. വനിത ഒഫീഷ്യലിനു വേണ്ടിയുളള ഫോട്ടോഷൂട്ടില്‍ വസ്ത്രങ്ങളും ആഭരണങ്ങളും അമ്മയാണ് നല്‍കിയത്. തന്റെ കയ്യിലെ സ്ട്രാപ് വാച്ച് താന്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ അച്ഛന്‍ സമ്മാനമായി തന്നതാണെന്നും പൂര്‍ണിമ കുറിക്കുന്നുണ്ട്. മലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. താരപദവിയെക്കുറിച്ചോന്നും ചിന്തിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുളള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പ്രളയ ബാധിത സമയത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല മക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന പൂര്‍ണിമ പിന്നീട് ഒരിടവേള എടുത്ത ശേഷം അവതരണത്തിലൂടെ വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയായിരുന്നു. നിരവധി പരിപാടികളില്‍ അവതാരകയായി പൂര്‍ണിമ തിളങ്ങിയിട്ടുണ്ട്. പ്രാണയെന്ന പ്രമുഖ വസ്ത്ര ബ്രാന്‍ഡും പൂര്‍ണിമയുടേതാണ്.