വ്യത്യസ്തമായ പോസ്റ്ററുകള്‍ കൊണ്ട് ശ്രദ്ധനേടുകയാണ് ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ്. ചെമ്പന്റെയും നൈലയുടെയും തകര്‍പ്പന്‍ ഡാന്‍സാണ് പുതിയ പോസ്റ്ററിലെ ചിത്രം. പൊറിഞ്ചുവായി ജോജുവും മറിയമായി നൈലയും ജോസായി ചെമ്പന്‍ വിനോദുമാണ് അഭിനയിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍.ചന്ദ്രന്‍ ആണ്.
ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് വിതരണത്തിനെത്തിക്കുക. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.