Latest News

വാനിലുള്ളത് ഷൂസും, ചായപ്പാത്രവും വെള്ളവും ടവ്വലുകളും; ടെമ്പോ വാനിന്റെ തുറന്നിട്ട പിന്‍ഭാഗ ചിത്രം പങ്ക് വച്ച് പ്രണവ്; നിങ്ങള്‍ക്ക് ഓണം ഒന്നും ഇല്ലേ മാഷേ എന്ന ചോദ്യവുമായി ആരാധകര്‍; താരപുത്രന് ആഡംബരം പടിക്ക് പുറത്തെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

Malayalilife
വാനിലുള്ളത് ഷൂസും, ചായപ്പാത്രവും വെള്ളവും ടവ്വലുകളും; ടെമ്പോ വാനിന്റെ തുറന്നിട്ട പിന്‍ഭാഗ ചിത്രം പങ്ക് വച്ച് പ്രണവ്; നിങ്ങള്‍ക്ക് ഓണം ഒന്നും ഇല്ലേ മാഷേ എന്ന ചോദ്യവുമായി ആരാധകര്‍; താരപുത്രന് ആഡംബരം പടിക്ക് പുറത്തെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറയുമ്പോള്‍

സിനിമയെക്കാള്‍ ഏറെ യാത്രകളെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്. താരത്തിന്റെ സാഹസിക യാത്രകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തായാകാറുണ്ട്. ഇപ്പോഴിതാ പ്രണവ് പങ്കുവെച്ച യാത്രയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ആഡംബരം പടിക്ക് പുറത്താണ് ഈ താരംപുത്രനെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇത്തവണയും പ്രണവ് പങ്ക് വച്ചത്.

എന്നാല്‍ പ്രണവിന്റെ കാരവാന്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകര്‍. സാധാരണ ടെമ്പോ വാനിന്റെ തുറന്നിട്ട പിന്‍ഭാഗമാണ് നടന്‍ പങ്കുവച്ച ചിത്രങ്ങളില്‍ ആദ്യം. അതിലേക്കു നോക്കിയാല്‍ ടവ്വലുകള്‍, ഷോര്‍ട്സ്, ഷൂസ്, ചായപ്പാത്രം എന്നിവയെല്ലാം വാരി നിരത്തിയത് കാണാം.

പുറത്തൊരു ചെറിയ മേശമേല്‍ പാചകത്തിന് അത്യാവശ്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ചില വസ്തുക്കളുമുണ്ട്. നിലവില്‍ യൂറോപ്പിലാണ് പ്രണവ് ഉള്ളത്. സ്‌പെയിന്‍, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ചിത്രങ്ങളും അടുത്തിടെ നടന്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെ ഒരു കോഫി ഷോപ്പില്‍ എപ്പോഴത്തെയും പോലെ സാധരണ ലുക്കിലുള്ള ഫോട്ടോയും നടന്‍ പങ്ക് വച്ചിട്ടുണ്ട്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യന്‍ ആണല്ലോ പ്രണവ് എന്നാണ് കൂടുതല്‍ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു മനുഷ്യന്‍ ആണ് ഇത് എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. 'ഈ അവസരത്തില്‍ പറയാന്‍ പറ്റുമോ എന്നറിയില്ല എങ്കിലും ഹാപ്പി ഓണം ആശംസകള്‍, മകനെ മടങ്ങി വരൂ, അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു ഫോട്ടോ കാണാന്‍ സാധിച്ചു, നിങ്ങള്‍ക്ക് ഓണം ഒന്നുമില്ല മാഷേ', എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. 

എല്ലാ താരങ്ങളും ഓണച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍, മലയാളത്തിന്റെ ഈ യുവതാരം വ്യത്യസ്തനാവുന്നത് തന്റെ യാത്രാ ചിത്രങ്ങള്‍ പങ്കുവച്ചാണ്. ഓണമൊക്കെയല്ലേ, നാട്ടില്‍ വന്നുകൂടെ എന്നെല്ലാം ആരാധകര്‍ കമന്റ് സെക്ഷനില്‍ ചോദിക്കുന്നുണ്ടെങ്കിലും പ്രണവ് മറുപടി പറഞ്ഞിട്ടില്ല.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റെതായി ഒടുവില്‍ പുറത്തിറങ്ങയ ചിത്രം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കല്ല്യാണി പ്രിയദര്‍ശനായിരുന്നു പ്രണവിന്റെ നായിക. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

Read more topics: # പ്രണവ്
pranav mohanlal road trip photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES