പ്രഖ്യാപനം മുതലേ ആരാധകരും ചലച്ചിത്രപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. ഓഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 'തങ്കലാന്‍' തിയേറ്ററുകളിലെത്തും.ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് നടി പാര്‍വതി തിരുവോത്ത് ആണ്. പാര്‍വതിക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിക്രം ഇപ്പോള്‍.
''പാര്‍വതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്. തങ്കലാനിന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വേറെ പടം കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.''
സിനിമയില്‍ പറയുന്ന കാലത്ത് സ്ത്രീകള്‍ ജോലിയ്ക്ക് പോകും. അവര്‍ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തില്‍ ആണിനും പെണ്ണിനും സമത്വം ഉണ്ടായിരുന്ന കാലഘട്ടം. തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെ തന്നെ ആയിരിക്കും.''
''പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും ഏറെ വ്യത്യാസമുള്ളവരായിരിക്കും. ഇന്ത പടത്തിലും അപ്പടി താ ഇരുക്ക്. ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് പാര്‍വതിയുടേത്. ഇമോഷണല്‍ സീന്‍സ് ഉള്‍പ്പടെയുള്ളവയില്‍ മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവച്ചത്.''
''അവര്‍ക്ക് ഒപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. ഒപ്പം നന്ദിയും അറിയിക്കുകയാണ്'' എന്നാണ് വിക്രം പറഞ്ഞത്. അതേസമയം, വിക്രമിനെയും പാര്‍വതിയെയും കൂടാതെ നടി മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പാ രഞ്ജിത്ത് സംവിധാനത്തില്‍ വിക്രം നായകനാകുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ വിവിധയിടങ്ങളിലായി തുടരുകയാണ്. ഇതിനിടെ ഒരു സ്‌പെഷ്യല്‍ പ്രിവ്യ ഷോ ഒരുങ്ങുന്നതായുള്ള വാര്‍ത്തകളാണ് സിനിമ ലോകം ചര്‍ച്ച ചെയ്യുന്നത്. ഒരാള്‍ക്ക് മത്രമുള്ള പ്രിവ്യു ഷോയാണ് ഇത് എന്നതാണ് പ്രത്യേകത.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള സ്‌പെഷല്‍ പ്രിവ്യൂ ഷോയില്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരോ താരങ്ങളോ ആകില്ല കാണാനെത്തുക മറിച്ച് കെജിഎഫ് താരം യഷാണ്. യഷിന് വേണ്ടി മാത്രമാണ് പ്രിവ്യു ഒരുങ്ങുന്നത്. വെറും പ്രൊമോഷന് വേണ്ടി മാത്രമല്ല ഇത്. പ്രേക്ഷകര്‍ ആവേശത്തോടെ കണ്ട കോളാല്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (കെജിഎഫ്) ആദ്യം മുന്നിലെത്തിച്ചത് യഷ് നായകനായ ചിത്രത്തിലൂടെയാണ്. ഇതേ കഥാപാശ്ചാത്തലം തന്നെയാണ് തങ്കലാനിന്റെയും.
എന്നാല്‍ കഥ പറയുന്ന കാലഘട്ടം മറ്റൊന്നാണ്. ഇന്നത്തെ കാലത്താണ് കെജിഎഫിന്റെ കഥയെങ്കില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് തങ്കലാന്റെ കഥ പറയുന്നത്. ഒരേ പശ്ചാത്തലത്തിലെത്തുന്ന മറ്റൊരു ചിത്രത്തിന്റെ അണിയറക്കാര്‍ ഒരുക്കുന്ന സ്‌പെഷല്‍ പ്രിവ്യൂ യഷിനുള്ള ആദരം കൂടിയാണെന്നാണ് റിപ്പോര്‍ട്ട്. പാ രഞ്ജിത്ത് തമിഴ് പ്രഭ, അഴകിയ പെരിയവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും രചനയും
തങ്കലാന്‍'ന്റെ ഓഡിയോ ലോഞ്ചില്‍ നടന്‍ വിക്രം തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും തുറന്നു പറഞ്ഞു. കോളജ് പഠനകാലത്ത് സംഭവിച്ച ഒരു അപകടത്തെക്കുറിച്ചാണ് താരം വിശദീകരിച്ചത്.
വളരെ ചെറുപ്പം. സിനിമ സ്വപ്നം കണ്ടു തുടങ്ങിയ സമയം. ഒരു കോളജ് നാടകത്തില്‍ അഭിനയിക്കുന്നതില്‍ ത്രില്‍ ആയി നില്‍ക്കുന്ന കാലത്തായിരുന്നു അപകടം. മുട്ട് മുതല്‍ കണങ്കാല്‍ വരെ തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റതിനാല്‍ കാല്‍ മുറിച്ചു മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. 23 ശസ്ത്രക്രിയകളാണ് കാലിനു നടത്തിയത്.
കൃത്യമായ ഇടവേളകളില്‍ കാലില്‍ അണുബാധയുണ്ടാകുമായിരുന്നു. അതൊന്നും ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്നതില്‍ തടസമായില്ല. സിനിമ നടനാകാനായിരുന്നു ആഗ്രഹം. ആരോഗ്യം നന്നാക്കാന്‍ കഠിനാധ്വാനം ചെയ്തു. തേടിവരുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിച്ചുവെന്നും വിക്രം പറഞ്ഞു.
വളരെ ചെറുപ്പം. സിനിമ സ്വപ്നം കണ്ടു തുടങ്ങിയ സമയം. ഒരു കോളജ് നാടകത്തില്‍ അഭിനയിക്കുന്നതില്‍ ത്രില്‍ ആയി നില്‍ക്കുന്ന കാലത്തായിരുന്നു അപകടം. മുട്ട് മുതല്‍ കണങ്കാല്‍ വരെ തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റതിനാല്‍ കാല്‍ മുറിച്ചു മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. 23 ശസ്ത്രക്രിയകളാണ് കാലിനു നടത്തിയത്.
കൃത്യമായ ഇടവേളകളില്‍ കാലില്‍ അണുബാധയുണ്ടാകുമായിരുന്നു. അതൊന്നും ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്നതില്‍ തടസമായില്ല. സിനിമ നടനാകാനായിരുന്നു ആഗ്രഹം. ആരോഗ്യം നന്നാക്കാന്‍ കഠിനാധ്വാനം ചെയ്തു. തേടിവരുന്ന അവസരങ്ങള്‍ നന്നായി ഉപയോഗിച്ചുവെന്നും വിക്രം പറഞ്ഞു.
തങ്കാലന്റെ ചിത്രീകരണത്തിന് ശേഷം സംതൃപ്തി വരാതെ റീഷൂട്ട് ചെയ്തുവെന്നും സംവിധായകന്‍ വെളിപ്പെടുത്തി. സിനിമയുടെ ക്ലൈമാക്‌സ് രംഗമാണ് വീണ്ടും ചിത്രീകരിച്ചതെന്നും പാ രഞ്ജിത് പറഞ്ഞു. സിനിമ പാക്കപ്പ് ആയി എല്ലാവരും അവരുടെ അടുത്ത സിനിമയുടെ വര്‍ക്കിലേക്ക് കടന്ന സമയത്താണ് താന്‍ ഈ ആവശ്യം പറയുന്നത് എന്നും പക്ഷെ എല്ലാവരും തന്നോടൊപ്പം സഹകരിച്ചു എന്നും സംവിധായകന്‍ സംസാരിച്ചു.
കാര്യം പറഞ്ഞപ്പോള്‍ വിക്രം ഉടനെ സമ്മതിച്ചു. ഷൂട്ടിനിടയില്‍ അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് ചെയ്യുന്നതിനിടയില്‍ ആയിരുന്നു അത് സംഭവിച്ചത്. സ്റ്റണ്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ മോണിറ്ററില്‍ മാത്രമേ നോക്കൂ. ആക്ഷന്‍ എന്ന് പറയുമ്പോള്‍ ഒരു സീക്വന്‍സ് നടക്കും കട്ട് പറഞ്ഞ ഉടനെ സെറ്റിലുള്ള എന്റെ സഹായികളെ വിളിക്കും എന്നിട്ട്, അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കി വരാന്‍ പറയും. അദ്ദേഹം കുഴപ്പമില്ല എന്ന് പറഞ്ഞെന്നായിരിക്കും എന്നോട് അവര്‍ വന്നു പറയുക. എന്നാല്‍ എനിക്കറിയാം അദ്ദേഹത്തിന് നല്ല വേദനിച്ചിട്ടുണ്ടാകുമെന്ന്. ഒരു തവണ കൂടെ ചെയ്യാമെന്ന് പറഞ്ഞാലും അദ്ദേഹം ഒക്കെ പറയും. അത്രയും ഞാന്‍ അദ്ദേഹത്തെ കഷ്ടപ്പെടുത്തിട്ടുണ്ട് അതിന് ഞാനിപ്പോള്‍ ക്ഷമ ചോദിക്കുന്നു, പാ രഞ്ജിത് പറഞ്ഞു.
'തങ്കലാനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. മനസില്‍ കണ്ട പോലെ ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം. അതില്‍ വിക്രം സാറിന്റെ പിന്തുണ വലുതാണ്. സ്വന്തം സിനിമ പോലെയാണ് അദ്ദേഹം ഈ സിനിമയെ ചേര്‍ത്തു പിടിക്കുന്നത്. ഈ സിനിമയിലും എന്റെമേലും അദ്ദേഹത്തിന് അത്ര വിശ്വാസമുണ്ട്. അത്രയും എന്നെ വിശ്വസിക്കുന്ന അദ്ദേഹത്തിന് വലിയൊരു വിജയം എനിക്ക് സമ്മാനിക്കണം എന്നുണ്ട്', പാ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 15 -നാണ് തങ്കലാന്‍ റിലീസിനെത്തുക. ചിത്രം മലയാളത്തിലേക്ക് വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി വി പ്രകാശ്കുമാര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്.