ലൂസിഫറിന്റെ മഹാവിജയത്തിന് ശേഷം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രണ്ടാംവരവിന് സൂചന നല്‍കി പൃഥ്വിരാജ്. ലൂസ്ഫറിന്റെ അവസാനം അബ്രാം ഖുറേഷി എന്ന അധോലോക നായകനെ കാണിച്ചു തന്നാണ് നിര്‍ത്തുന്നത്.
ഇത് രണ്ടാംഭാഗത്തിന്റെ സൂചനയാണെന്ന് മുന്‍പ് തന്നെ വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പൃഥ്വി ഇന്ന് പങ്കുവച്ച മോഹന്‍ലാലിന്റെ ക്യാരറ്റര്‍ പോസ്റ്റര്‍ സൂചന നല്‍കുന്നത് രണ്ടാംഭാഗം ഉടന്‍ ഉണ്ടാകുമെന്ന് തന്നെയാണ്. അവസാനം എന്നത് വെറും ആരംഭം മാത്രം എന്ന തലക്കെട്ടോടെയാണ് അബ്രാം ഖുറേഷിയിയായി മോഹന്‍ലാലിന്റെ ക്യാരറ്റര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
ഒടുക്കം മറ്റൊരു തുടക്കം മാത്രം എന്ന് എഴുതിയെന്ന വാക്കുകളും പോസ്റ്ററില്‍ കുറിക്കുന്നു.ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചാണ് പറയുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഒരാഴ്ച്ചയ്ക്കുള്ളില്‍ നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം തീയേറ്ററില്‍ മുന്നോട്ട് കുതിക്കുകയാണ്