Latest News

പ്രിയയുടെ കൂടെ ആരെല്ലാം അഭിനയിക്കുന്നോ അവരെല്ലാം മരിച്ചു പോകുന്നു.. പ്രിയ സഹതാരങ്ങൾക്ക് ലക്ഷണക്കേടോ? താൻ രാശിയില്ലാത്തെ നായികയാണെന്ന് വിമർശനം ഉന്നയിച്ചയാൾക്ക് മറുപടിയുമായി പ്രിയ ആനന്ദ്

Malayalilife
പ്രിയയുടെ കൂടെ ആരെല്ലാം അഭിനയിക്കുന്നോ അവരെല്ലാം മരിച്ചു പോകുന്നു.. പ്രിയ സഹതാരങ്ങൾക്ക് ലക്ഷണക്കേടോ? താൻ രാശിയില്ലാത്തെ നായികയാണെന്ന് വിമർശനം ഉന്നയിച്ചയാൾക്ക് മറുപടിയുമായി പ്രിയ ആനന്ദ്

എസ്ര എന്ന ചിത്രത്തിൽ പൃഥിരാജിന്റെ നായികയായി എത്തി മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് പ്രിയ ആനന്ദ്. തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തയായ നടി കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ നിവിന്റെ നായികയായി എത്തി ശ്രദ്ധ നേടിയിരുന്നു.ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിൽ അഭിനയിച്ചതിന് ശേഷമാണ് ഈ താരം മലയാളത്തിലേക്കെത്തിയത്.ഇപ്പോളിതാ നടിക്കെതിരെ സോഷ്യൽമീഡിയയിൽ ഉയർന്നുവന്ന വിമർശവൃനവും അതിന് നടി നല്കിയ മറുപടിയുമാണ് ചർച്ചയാകുന്നത്.

പ്രിയ തന്റെ കൂടെ അഭിനയിക്കുന്ന സഹതാരങ്ങൾക്ക് ലക്ഷണക്കേടാണെന്നാണ് വിമർശകന്റെ കണ്ടെത്തൽ. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് നടി ശ്രീദേവിയും ജെ.കെ റിതീഷുമാണ്. ഈ രണ്ടു താരങ്ങളും പ്രിയയ്ക്കൊപ്പം രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ശ്രീദേവി ഇംഗ്ലീഷ് വിങ്ലിഷിലും റിതിഷ് എൽ.കെ.ജിയിലും വേഷമിട്ടിരുന്നു. അവരാരും തന്നെ ഇന്ന് ജീവനോടെയില്ല. പ്രിയയുടെ കൂടെ ആരെല്ലാം അഭിനയിക്കുന്നോ അവരെല്ലാം മരിച്ചു പോകുന്നു.. പ്രിയ തന്റെ സഹതാരങ്ങൾക്ക് ലക്ഷണക്കേടാണോ എന്നായിരുന്നു ട്വീറ്റ്.

ട്വീറ്റ് വൈറലായി മാറിയതിന് പിന്നാലെ മറുപടിയുമായി പ്രിയയും രംഗത്തെത്തി. സാധാരണ ഇത്തരക്കാർക്ക് താൻ മറുപടി നൽകാറില്ലെന്നും പക്ഷെ ഈ ട്വീറ്റ് തരംതാഴ്ന്ന് പോയെന്നും പ്രിയ മറുപടി കൊടുത്തു. തുടർന്ന് വിമർശകൻ ക്ഷമാപണവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനും പ്രിയ മറുപടി നൽകി. ആരെയും വേദനിപ്പിക്കാനല്ലെന്നും ഇത്തരം പ്രസാതാവനകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചു വേണം പെരുമാറാനെന്നും പ്രിയ പറഞ്ഞു. എന്തായാലും പ്രിയ ആനന്ദ് ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത് ഇത്തരക്കാർക്ക് ഒരു പാഠമാകുമെന്നാണ് ആരാധകർ പറയുന്നത്.

തുടർന്ന് പ്രിയയോട് മാപ്പ് പറഞ്ഞ് ട്വിറ്റർ യൂസർ രംഗത്തു വരികയും ചെയ്തു.
ക്ഷമ പറഞ്ഞതിന് പിന്നാലെയായി വീണ്ടും മറുപടിയുമായും പ്രിയ എത്തിയിരുന്നു. ക്ഷമ പറഞ്ഞതിന് നന്ദി, താങ്കളെ വേദനിപ്പിക്കണമെന്ന് കരുതിയിരുന്നില്ലെന്നും ക്ഷമ പറഞ്ഞതിൽ സന്തോഷമെന്നും താരം പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതാണ് നിങ്ങൾക്ക് പറ്റിയ തെറ്റെന്നും താരം വ്യക്തമാക്കി. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

ദിലീപ്- ബി ഉണ്ണികൃഷ്ണൻ ചിത്രം കോടതിസമക്ഷം ബാലൻവക്കീൽ ആണ് മലയാളത്തിലെ പ്രിയയുടെ ഒടുവിലത്തെ ചിത്രം. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്ക് ആയ ആദിത്യ വർമ്മയാണ് പ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Read more topics: # priya anand against cystitis
priya anand against cystitis

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES