കൊച്ചിയില്‍ 'ഫോര്‍ ഇയേഴ്‌സി'ന്റെ പ്രിവ്യു ഷോ കണ്ടിറങ്ങിയ പ്രിയാ വാര്യര്‍ കണ്ണ് നിറഞ്ഞാണ് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. കണ്ട് നിന്നവര്‍ക്കും അല്പ്പം വെകാരിക മുഹൂര്‍ത്തങ്ങള്‍ ആണ് ഇത് സമ്മാനിച്ചത്.ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും നായകനായ സര്‍ജാനോ ഖാലിദും പ്രിയയെ ആശ്വസിപ്പിച്ചു. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് സിനിമ മൂലം സാക്ഷാത്കരിച്ചതെന്നും, ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതായി തോന്നിയെന്നും പ്രിയ വാരിയര്‍ പറഞ്ഞു.
സിനിമ എല്ലാവര്‍ക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ പ്രതികരണമെന്നും സര്‍ജാനോ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയുടെ റിലീസിന്റെ ഭാഗമായി കോളജ് കുട്ടികള്‍ കേരളത്തിലെ പത്തു തിയറ്ററുകളില്‍ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു.
എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് സിനിമയുടെ പ്രമേയം. രഞ്ജിത് ശങ്കര്‍ ആണ് സംവിധാനം. ചിത്രം നവംബര്‍ 25ന് കേരളത്തില്‍ റിലീസിനെത്തും. ശങ്കര്‍ ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍ എന്നിവരാണ്. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് നായക്.
മേക്കപ്പ് റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, ആര്‍ട്ട് സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, അസിസ്റ്റന്റ് ഡി ഓ പി ഹുസൈന്‍ ഹംസാ, ഡി ഐ രംഗ് റെയ്സ് മീഡിയ, വിഎഫ്എക്‌സ് ഫോക്‌സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍ സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഓ : പ്രതീഷ് ശേഖര്‍.