Latest News

ഒരു കാരണവശാലും പൈസ കൊടുക്കില്ല; വനിതയുടെ പെണ്‍മക്കളുടെ പഠന ചിലവും വിവാഹത്തിന് സഹായവും ചെയ്യാമെന്ന് നിര്‍മ്മാതാവ് 

Malayalilife
 ഒരു കാരണവശാലും പൈസ കൊടുക്കില്ല; വനിതയുടെ പെണ്‍മക്കളുടെ പഠന ചിലവും വിവാഹത്തിന് സഹായവും ചെയ്യാമെന്ന് നിര്‍മ്മാതാവ് 

നിത വിജയകുമാറിന്റെയും സംവിധായകന്‍ പീറ്റര്‍ പോളിന്റെയും വിവാഹം കഴിഞ്ഞ്  ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും ഇവരെക്കുറിച്ചുളള വാര്‍ത്തകള്‍ അവസാനിച്ചിട്ടില്ല. വിവാഹക്ഷണത്ത് എത്തിയത് മുതല്‍ വിവാഹം കഴിഞ്ഞത് വരെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.  ആദ്യഭാര്യയില്‍ നിന്നും വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ച പീറ്ററിനെതിരെയും ഗുരുതരമായ ആരോപണങ്ങളായിരുന്നു വന്നത്. ഇതിനിടെ വനിതയുടെ ആദ്യ ഭര്‍ത്താവും രംഗത്ത് വന്നിരുന്നു. വനിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രമുഖ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറാലാവുന്നത്.

ക്രിസ്ത്യന്‍ ആചാരപ്രാകാരം വലിയ ആഘോഷത്തോടെയാണ് വിവാഹം നടത്തിയ വിവാഹത്തിനെതിരെ നിരവധി പേര്‍ രെഗത്തെത്തിയിരുന്നു. 
തമിഴിലെ ചില പ്രമുഖ താരങ്ങളും നിര്‍മാതാക്കളുമടക്കം ഈ വിവാഹം നല്ലൊരു തീരുമാനം അല്ലെന്ന് സൂചിപ്പിച്ചിരുന്നു. അതിലൊരാണ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍. ആദ്യ ബന്ധം വേര്‍പ്പെടുത്താതെ വനിതയെ പീറ്റര്‍ പോള്‍ വിവാഹം കഴിച്ചത് ശരിയായില്ലെന്ന് ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു രവീന്ദര്‍ രംഗത്ത് വന്നത്. ഇത് വ്യക്തമാക്കി അദ്ദേഹം നല്‍കിയൊരു അഭിമുഖം വൈറലാവുകയും ചെയ്തിരുന്നു. പിന്നാലെ രവീന്ദറിന് മറുപടി കൊടുത്തതിനൊപ്പം അദ്ദേഹത്തോട് ചില ചോദ്യങ്ങളുമായി വനിതയും വന്നിരുന്നു. എന്റെ വ്യക്തിപരമായ തീരുമാനത്തെ കുറിച്ച് പറയുന്ന മൂന്നാമത്തെ ആളാണ് രവീന്ദര്‍. അങ്ങനെ ഇടപ്പെട്ടതിന് രവീന്ദര്‍ മാപ്പ് പറയണമെന്നായിരുന്നു വനിത പറഞ്ഞത്.

 എനിക്ക് എന്തെങ്കിലുമൊരു ആവശ്യം വന്നപ്പോള്‍ സഹായിച്ചിരുന്ന ആളാണോ അദ്ദേഹം? എനിക്ക് അത്യാവശ്യമായി ഒരു നാല്‍പതിനായിരം രൂപയുടെ ആവശ്യം വന്നാല്‍ അദ്ദേഹം തരുമായിരുന്നോ എന്നതടക്കം പുറത്ത് വിട്ട വീഡിയോയിലൂടെ നിരവധി കാര്യങ്ങള്‍ വനിത ചോദിച്ചിരുന്നു. അതേ സമയം ശരിക്കും ഫോണ്‍ കോളിലൂടെ ബോഡി ഷെയിമിങ് നടത്തിയ വനിതയാണ് ആദ്യം മാപ്പ് പറയേണ്ടതെന്ന് രവീന്ദര്‍ പറഞ്ഞിരുന്നു. വനിത ആവശ്യപ്പെട്ടത് പോലെ താന്‍ ഒരു കാരണവശാലും ആ പൈസ കൊടുക്കുകയില്ലെന്ന് ഒരു മടിയും കൂടാതെ രവീന്ദര്‍ പറയുകയാണ്. എന്നാല്‍ വനിതയുടെ രണ്ട് പെണ്‍മക്കളായ ജ്യോതികയുടെയും ജയനിതയുടെയും പഠന ചിലവും വിവാഹത്തിന് വേണ്ടിയുള്ള സഹായവും താന്‍ ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. ഇതൊരു മാധ്യമങ്ങള്‍ക്കിടയിലൂടെയുള്ള യുദ്ധമല്ല. എന്റെ അമ്മ എന്നെ സംബന്ധിച്ചിടത്തോളം ദൈവമാണെന്നും രവീന്ദര്‍ പറയുന്നു. വനിതയ്ക്ക് സാമ്പത്തികമായി പ്രശ്നങ്ങളുണ്ടെന്ന് താന്‍ മനസിലാക്കുകയാണ്. തന്റെ സ്വന്തം സഹോദരിയെ പോലെ കണ്ട് അവരുടെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ താന്‍ തയ്യാറാണ്. അതിന് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ കൂടി നല്‍കണമെന്നും വനിതയ്ക്ക് മറുപടിയായി നിര്‍മാതാവ് പറയുന്നു.


 

producer ravindar willing to takecare of vanithavijayakumars daughters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES