Latest News

ശരീരം കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റാന്‍ സര്‍ജ്ജറി ചെയ്യാന്‍  പലരും തന്റെയടുത്ത് എത്തി; മാറിടം വലുതാക്കാനും മൂക്കിന്റെ ഷെയ്പ്മാറ്റാനും ആവശ്യം ഉയര്‍ന്നതായി വെളിപ്പെടുത്തി രാധികാ ആപ്‌തേ; ശരീരത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താന്‍ തനിക്കും സമ്മര്‍ദ്ദം ഉണ്ടായതായി ഇഷ ഗുപ്തയും

Malayalilife
ശരീരം കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റാന്‍ സര്‍ജ്ജറി ചെയ്യാന്‍  പലരും തന്റെയടുത്ത് എത്തി; മാറിടം വലുതാക്കാനും മൂക്കിന്റെ ഷെയ്പ്മാറ്റാനും ആവശ്യം ഉയര്‍ന്നതായി വെളിപ്പെടുത്തി രാധികാ ആപ്‌തേ; ശരീരത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താന്‍ തനിക്കും സമ്മര്‍ദ്ദം ഉണ്ടായതായി ഇഷ ഗുപ്തയും

സിനിമാ കരിയറിന്റെ തുടക്കകാലത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രാധികാ ആപ്‌തേയും ഇഷ ഗു്തയും.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത് 
ഇന്ത്യന്‍ സിനിമാലോകത്തെ മികച്ച അഭിനേത്രിമാരില്‍ ഒരാളായ രാധിക ആപ്തേ ആയിരുന്നു. 

ശരീരം സിനിമയ്ക്കുവേണ്ടി ആകര്‍ഷകത്വമുള്ളതാക്കി മാറ്റാന്‍ സര്‍ജ്ജറി ചെയ്യാന്‍ അക്കാലത്ത് പലരും തന്റെയടുത്ത് വന്ന് ഉപദേശം നല്‍കിയിരുന്നതായി തുറന്നു പറയുകയാണ് താരം.മുമ്പ് എനിക്ക് ആ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ ആളായതിനാല്‍ എന്റെ ശരീരത്തിലും മുഖത്തും ധാരാളം മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്റെ മൂക്കിന്റെ ഷേപ്പ് മാറ്റാനാണ് പറഞ്ഞത്. പിന്നീട് എന്റെ മാറിടം വലുതാക്കണമെന്നായിരുന്നു ആവശ്യം. ഞാന്‍ അതൊന്നും ചെയ്തില്ല.

പിന്നെയെപ്പോഴോ എന്റെ കാലുകള്‍ക്കും അരക്കെട്ടിനുമായിരുന്നു പ്രശ്‌നം. സര്‍ജ്ജറി ചെയ്ത് അതില്‍ വല്ലതും വെച്ചുകെട്ടാനൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്റെ ശരീരഭാഗങ്ങള്‍ പലതിലും മാറ്റം വരുത്തണമെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അരക്കെട്ടില്‍ ശസ്ത്രക്രിയ നടത്തിയ എന്റെയൊരു അടുത്ത സുഹൃത്ത് അതില്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചിരുന്നു. നിനക്കും അതെല്ലാം ചെയ്തുകൂടെ എന്നായിരുന്നു അവരുടെ മുനവെച്ചുള്ള ചോദ്യം. ഞാന്‍ വാര്‍ദ്ധക്യത്തെ വെറുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊക്കെ ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണെന്നും കൂടാതെ ചിരഞ്ജീവിയാകാന്‍ താത്പര്യമില്ലെന്നുമായിരുന്നു എന്റെ മറുപടി.

ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും ഒന്നിച്ചെത്തിയ ഫോറന്‍സികിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോള്‍ രാധിക ആപ്‌തേ അഭിനയിക്കുന്നത്. വിക്രാന്ത് മാസി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.നെറ്റ്ഫ്ലിക്‌സിനായി നിര്‍മ്മിക്കുന്ന വാസന്‍ ബാലയുടെ 'മോണിക്ക, ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്. രാജ്കുമാര്‍ റാവു, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

രാധികയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിനിമാ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് വലിയ സമ്മര്‍ദങ്ങളാണ് നേരിടേണ്ടി വന്നതെന്ന് നടി ഇഷ ഗുപ്തയും വെളിപ്പെടുത്തി. ശരീരത്തിന്റെ ആകൃതിയില്‍ മാറ്റം വരുത്താനും നിറം വെളുപ്പിക്കാന്‍ തനിക്ക് സമ്മര്‍ദം നേരിടേണ്ടി വന്നുവെന്നാണ് ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.

'എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞു. ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം'' എന്നായിരുന്നു താരം പറഞ്ഞത്.

നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള്‍ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എന്നും ഇഷ പറയുന്നു.

സൂപ്പര്‍ ഹിറ്റ് സീരീസായ ആശ്രമത്തിന്റെ മൂന്നാം ഭാഗത്തില്‍ ഇഷയുമുണ്ട്. താരത്തിന്റെ പ്രകടനം കയ്യടി നേടുകയാണ്. ബോബി ഡിയോളാണ് സീരീസിലെ നായകന്‍. ഇരുവരുടേയും ഹോട്ട് രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

radhika apte says about film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES