വീരപുത്രന്‍ എന്ന സിനിമയിലൂടെ മലയാള മണ്ണിലും ആരാധകരെ നേടിയ താരമാണ് റൈമ സെന്‍. പ്രമുഖ നടിയായ മുണ്‍ മുണ്‍ സെന്നിന്റെ മകള്‍ കൂടിയായ റൈമ ഒടിടി പ്‌ളാറ്റ്‌ഫോമിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.ഒടിടി പ്ലാറ്റ്ഫോമുകളുടെ ആവിര്‍ഭാവം കലാകാരന്മാര്‍ക്കും സാങ്കേതിത വിദഗ്ധര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതായി നടി പറഞ്ഞത്.
പാന്‍ഡെമിക്കിന് ശേഷം ഒടിടി പ്ലാറ്റ്ഫോമുകള്‍ നിര്‍ണ്ണായകമായി എന്നും താരം പറഞ്ഞു. മറന്നുപോയ നിരവധി നടന്മാര്‍ക്കും നടിമാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വരെ ഈ പ്ലാറ്റ്ഫോമുകള്‍ വഴിയൊരുക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകള്‍ എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കിയെന്നും, ഒരു നടനെ ചുറ്റിപ്പറ്റിയല്ല അതിലെ കഥയെന്നത് ഓരോ കഥാപാത്രത്തിനും പ്രാധാന്യം നല്‍കുന്നതായും റൈമ പറഞ്ഞു.
ഈ പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകള്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കി. ഇവിടെ കഥ അവര്‍ക്ക് ഓരോ കഥ പറയാനുണ്ട്. ഉള്ളടക്കങ്ങളൊന്നും താരങ്ങളെ പിന്‍പറ്റിയുള്ളതല്ല. അതിനാല്‍ അത് കുറച്ചുപേരുടേത് മാത്രമായി തോന്നുന്നില്ല,' റൈമ പറഞ്ഞു.
പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ പലപ്പോഴും പുതിയ പ്രതിഭകളെയും പുതുമുഖ അഭിനേതാക്കളെയും തിരയുന്നുണ്ടെന്നും റൈമ കൂട്ടിച്ചേര്‍ത്തു. 'ക്യാമറയ്ക്ക് പിന്നിലുള്ള ആളുകള്‍ക്ക് പോലും ഇത് ഒരു അനുഗ്രഹമാണ്. അത് പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യം കൊണ്ടാണ് ആളുകള്‍ക്ക് അവരുടെ കഥകള്‍ തുറന്ന് പറയാന്‍ കഴിയുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഉള്ളടക്കം കൂടുതല്‍ ശക്തമാകുന്നത്,' നടി ചൂണ്ടിക്കാണിച്ചു.
വിദ്യാ ബാലന്‍, തപ്‌സി പന്നു, ഹുമ ഖുറേഷി തുടങ്ങിയ നടിമാര്‍ നയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ കൈകാര്യം ചെയ്യുന്നതായും താനും അതിന്റെ ഗുണഭോക്താവാണ് എന്നും നടി പറഞ്ഞു.ഒടിടി പ്ലാറ്റ്ഫോമായ ഹോയ്ചോയുടെ ഒര്‍ജിനല്‍ സീരീസ് 'ഹലോ'യില്‍ റൈമ സെന്‍ കേന്ദ്ര കഥാപാത്രമായിരുന്നു. 2017 ല്‍ ആയിരുന്നു സീരീസ് സ്ട്രീം ചെയ്തത്. മൂന്ന് സീസണുകളില്‍ ആയി സീരീസ് സമ്പൂര്‍ണ്ണ വിജയമായിരുന്നു. റൈമ അഭിനയിച്ച 'മായ്' പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സീരീസ് ആണ്. നെറ്റ്ഫ്ലിസ് ആണ് സീരീസ് സ്ട്രീം ചെയ്യുന്നത്.