Latest News

ദര്‍ബാറില്‍ രജനിക്കൊപ്പം യുവരാജ് സിങിന്റെ പിതാവും; 25 വര്‍ഷത്തിന് ശേഷം പൊലീസ് റോളില്‍ രജനിയെത്തുമ്പോള്‍ കാത്തിരുന്ന് ആരാഝകരും 

Malayalilife
 ദര്‍ബാറില്‍ രജനിക്കൊപ്പം യുവരാജ് സിങിന്റെ പിതാവും; 25 വര്‍ഷത്തിന് ശേഷം പൊലീസ് റോളില്‍ രജനിയെത്തുമ്പോള്‍ കാത്തിരുന്ന് ആരാഝകരും 

പേട്ടയ്ക്ക് ശേഷം രജനികാന്ത് മാസ്റ്റര്‍ പീസായി എത്തുന്ന ചിത്രമണ് ദര്‍ബാര്‍. മുരുഗദോസ് -രജനീകാന്ത് ചിത്രം ദര്‍ബാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടയില്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി വിശേഷങ്ങളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. രണ്ടാം ഷെഡ്യൂളില്‍ പ്രധാനപ്പെട്ട ഒരു ആക്ഷന്‍രംഗത്തിന്റെ ചിത്രീകരണമാണ് മുംബൈയില്‍ പുരോഗമിക്കുന്നത്. ഈ രംഗത്തില്‍ രജനീകാന്തിനൊപ്പം മറ്റൊരു താരം കൂടിയുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് ആണത്. സിംഗ് ഈസ് ബ്ലിംഗ്, ബാഗ് മില്‍ക്ക ബാഗ് എന്നീ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയനായ താരമാണ് യോഗ് രാജ് സിംഗ്. രജനീകാന്തിനോടൊപ്പം യോഗ്രാജ് സിംഗ് വരുന്ന ആക്ഷന്‍ രംഗമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് സീന്‍ എന്നാണ് വിവരം.

അതേസമയം, ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തില്‍ രജനിയെത്തുന്നു എന്ന സവിശേഷതയും ദര്‍ബാറിനുണ്ട്. ചന്ദ്രമുഖി. കുസേലന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താരയാണ് ഈ ചിത്രത്തില്‍ രജനീകാന്തിന്റെ നായിക. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0'ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.മുരുഗദോസിന്റെ 'കത്തി' (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുകയാണ്.

നിരവധി ബോളിവുഡ് താരങ്ങളാണ് ദര്‍ബാറില്‍ അഭിനയിക്കുന്നത്. പ്രദീപ് കബ്ര, പ്രതീക് ബബ്ബര്‍, ദാലിബ് താഹില്‍, ജതിന്‍ സര്‍ന എന്നീ ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അടുത്ത വര്‍ഷം ജനുവരി 9ന് ചിത്രം റിലീസ് ചെയ്യും.

Read more topics: # rajani movie darbar
rajani movie darbar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES